| Saturday, 1st September 2018, 3:49 pm

വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭാര്യയേയും ഭാര്യ മാതാവിനെയും എസ്.ഐ തല്ലിച്ചതച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മംഗളൂരു: വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭാര്യയേയും ഭാര്യ മാതാവിനെയും പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ പുറത്ത്. മംഗളൂരുവിലാണ് സംഭവം.

മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതിനാണ് മംഗളൂരു എസ്.ഐ ജിതേന്ദര്‍ ഭാര്യയേയും ഭാര്യ മാതാവിനെയും ക്രൂരമായി ആക്രമിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് എസ്.ഐയുടെ ക്രൂരത പുറംലോകമറിയുന്നത്.

Read:  യുവതിയെ പീഡിപ്പിച്ച് അബോധാവസ്ഥയിലാക്കിയ നാവികസേനാ ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു

2015ലാണ് മര്‍ദനത്തിന് ഇരയായ പ്രവീണ്‍ എന്ന സ്ത്രീയും എസ്.ഐ ജിതേന്ദറും വിവാഹിതരാകുന്നത്. ദമ്പതികള്‍ക്ക് എട്ട് മാസം പ്രായമായ ഒരു കുഞ്ഞുമുണ്ട്. കുട്ടിയുടെ ജനനത്തോടെ ഭാര്യയെ ജിതേന്ദര്‍ വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് പ്രവീണ്‍ പറയുന്നു. യുവതി വനിതാ കമ്മീഷനിലടക്കം പരാതി നല്‍കിയതിന് ശേഷമായിരുന്നു ആക്രമണം നടന്നത്. എസ്.ഐക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. കേസില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more