| Thursday, 7th August 2025, 10:55 pm

രജിനിയുടെ കൂലി: പോസ്റ്റർ കോപ്പിയടിച്ചതോ? ചർച്ചയാക്കി സോഷ്യൽ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പിലാണ് കൂലി ഒരുങ്ങുന്നത്. ചിത്രത്തിൻ്റെ പോസ്റ്റർ പുറത്ത് വന്നതിന് പിന്നാലെ വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സിനിമയുടെ പോസ്റ്റർ ഡിസൈൻ കോപ്പിയടിച്ചതാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഹോളിവുഡ് ചിത്രങ്ങളിലെ പോസ്റ്ററുകളുമായി സാമ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. തുടർന്ന് ചർച്ചയായായിരിക്കുകയാണ് രജിനികാന്തിൻ്റെ കൂലി സിനിമ.

രജിനികാന്തും പിന്നിൽ, നാഗാർജുന , ആമിർ ഖാൻ, ശ്രുതി ഹാസൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ് എന്നിവരുൾപ്പെടെയുള്ള മറ്റ് അഭിനേതാക്കളും ഉൾപ്പെട്ട ഒരു പോസ്റ്റർ മാഡം വെബ്, ഗ്ലാസ്, റിബൽ മൂൺ എന്നീ ചിത്രങ്ങളിലെ പോസ്റ്ററുകൾക്ക് സമാനമാണെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

ഈ സിനിമാ പോസ്റ്ററുകളിലെല്ലാം തന്നെ തകർന്ന തകർന്ന ഗ്ലാസ് കഷ്ണങ്ങളിലാണ് കഥാപാത്രങ്ങളെ കാണിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയയിലെ ചർച്ച.

എക്സിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും മറ്റ് സിനിമകളുടെയും പോസ്റ്റർ അടക്കം പങ്കുവെച്ചാണ് കൂലിയുടെ പോസ്റ്റർ കോപ്പിയടിച്ചതാണെന്ന് പറയുന്നത്. ചിത്രം റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് കോപ്പിയടി ചർച്ച.

ദേവ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജിനി എത്തുന്നത്. രജിനിയുടെ 171ാമത് ചിത്രമാണ് ഇത്. ചിത്രം ഈ വർഷത്തെ വിജയമാകുമെന്നാണ് ആരാധകർ ഉറച്ച് വിശ്വസിക്കുന്നത്. ചിത്രത്തിൻ്റെ ഓരോ അപ്ഡേറ്റിനും വൻ വരവേല്പാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ട്രെയ്‌ലർ കൂലിയുടെ ഹൈപ്പ് വാനോളം ഉയർത്തുന്നതായിരുന്നു. കഥയെക്കുറിച്ച് അധികം വിശദീകരിക്കാത്ത, എന്നാൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ട്രെയ്‌ലറാണ് പുറത്തുവന്നത്. ട്രെയ്‌ലർ റിലീസിന് പിന്നാലെ കൂലിയുടെ കഥയെക്കുറിച്ച് പല തരത്തിലുള്ള ഫാൻ തിയറികൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്.

ബോളിവുഡ് ചിത്രം വാർ 2വിനൊപ്പമാണ് കൂലി ക്ലാഷിനൊരുങ്ങുന്നത്. വയലൻസിൻ്റെ അതിപ്രസരമായതിനാൽ ‘A’ സർട്ടിഫിക്കറ്റാണ് കൂലിക്ക് സെൻസർ ബോർഡ് നൽകിയത്. 34 വർഷങ്ങൾക്ക് ശേഷമാണ് രജിനിയുടെ ഒരു ചിത്രത്തിന് ‘A’ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.

രജിനികാന്ത്, ആമിർ ഖാൻ, നാഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര തുടങ്ങി വൻ താരനിരയാണ് കൂലിയിൽ അണിനിരക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും.

Content Highlight: Coolie Poster Was Copied? Social Media Discussion

We use cookies to give you the best possible experience. Learn more