| Thursday, 17th September 2026, 10:53 am

കൂള്‍ കളേഴ്‌സ് ഗാര്‌മെന്റ്‌സ് പ്രീമിയര്‍ ലീഗ് 2026 നവംബര്‍ 10 മുതല്‍ 14 വരെ ഗോവയില്‍.

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൂള്‍ കളേഴ്‌സ് ഗാര്‌മെന്റ്‌സ് പ്രീമിയര്‍ ലീഗ് 2026 നവംബര്‍ 10 മുതല്‍ 14 വരെ ഗോവയില്‍ നടക്കുമെന്ന് ഗാര്‍മെന്റ് ക്രിക്കറ്റ് അസ്റ്റോസിയേഷന്‍ ട്രസ്റ്റ്. ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ വസ്ത്ര ബ്രാന്‍ഡുകളുടെ പ്രതിനിധികള്‍, കേരളത്തിലെ വസ്ത്ര വ്യാപാരരംഗത്തെ പ്രമുഖ വ്യാപാരികള്‍, വിതരണക്കാര്‍, എന്നിവര്‍ ഉള്‍പ്പെടെ 300 ഇല്‍ പരം ആളുകള്‍ ഇതില്‍ പങ്കാളികളാകുമെന്ന് ട്രസ്റ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൊച്ചി ത്രിപ്പൂണിത്തുറ ആസ്ഥാനമാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റബിള്‍ സൊസൈറ്റി ആണ് തങ്ങളെന്ന് ട്രസ്റ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ടെക്‌സ്‌റ്റൈല്‍, ഗാര്‍മെന്റ്‌സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ മാനസ്സികവും, ശാരീരികവും തൊഴില്‍പരവുമായ ഉന്നമനത്തിനു വേണ്ടിയുളള പരിപാടികള്‍ സംഘടിപ്പിച് നടപ്പിലാക്കുക എന്നതാണ് ഈ ട്രസ്റ്റിന്റെ പ്രധാനലക്ഷ്യം. ഇതിനെ മുന്‍നിര്‍ത്തി എല്ലാ വര്‍ഷവും വളരെ വിപുലമായ രീതിയില്‍ മികച്ച ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു വരുന്നുവെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

12 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റിലെ അംഗങ്ങള്‍ക്കുള്ള ജേഴ്‌സി കൊച്ചിയില്‍ അവന്യൂ റീജന്റ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. പ്രസിഡന്റ് വി.എം.എച്ച്. അഹമ്മദുള്ള, സെക്രട്ടറി സാബി ജോണ്‍, ട്രഷറര്‍ ജിനോയി വര്‍ഗ്ഗീസ്, കണ്‍വീനര്‍ ജുനൈദ്, മുജീബ് റഹ്‌മാന്‍, മാലിക് കെ.എം.റ്റി എന്നിവര്‍ സന്നിഹീതരായിരുന്നു.

‘ഇന്ത്യയിലെ ഏറ്റവും വലിയ ഗാര്‌മെന്റ്‌സ് ക്രിക്കറ്റ് കാര്‍ണിവല്‍ കൂള്‍ കളേഴ്‌സ് ഗാര്‌മെന്റ്‌സ് പ്രീമിയര്‍ ലീഗ് (ജി.പി.എല്‍)-ന്റെ ഏഴാം പതിപ്പ് 2026 നവംബര്‍ 10 മുതല്‍ 14 വരെ ഗോവയിലെ മഡ്ഗാവ് ക്രിക്കറ്റ് ക്ലബ്ബില്‍ വെച്ച് നടത്തപ്പെടുകയാണ്. ഈ ടൂര്‍ണ്ണമെന്റിലെ പ്രമുഖ സ്‌പോണ്‍സര്‍ കൂള്‍ കളേഴ്‌സ് ആണ്.

2016 തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു കൊണ്ടാണ് ഈ സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. വയനാട്, തൊടുപുഴ, ഗോവ, ബാംഗ്ലൂര്‍ എന്നിവടങ്ങളിലെ പ്രമുഖ ക്രിക്കറ്റ് ഗ്രൗണ്ട്കളില്‍ ഇതിനോടകം വിവിധ വര്‍ഷങ്ങളില്‍ ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിച്ചിരുന്നു. ടൂര്‍ണ്ണമെന്റില്‍ നിന്നും ലഭിക്കുന്ന വരുമാനം സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു വരുന്നു.

കേരളത്തെ പിടിച്ചുലച്ച മഹാ പ്രളയം ഉണ്ടായപ്പോള്‍ നിരവധി സഹായങ്ങള്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ എത്തിക്കുവാന്‍ ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക ജനപ്രധിനിധികള്‍ നടത്തി വരുന്ന ഭവന നിര്‍മ്മാണ പദ്ധതികളിലും സാമ്പത്തിക സഹായം നല്കി ഭാഗവാക്കാകുവാന്‍ ഈ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. ഗുരുതരമായ രോഗാവസ്ഥയില്‍ കഴിയുന്ന നിരവധി ആളുകള്‍ക്ക് കഴിഞ്ഞ കാലങ്ങളില്‍ ചികിത്സാ സഹായം ഉള്‍പ്പെടെ നല്കി വരുന്നു,’ ട്രസ്റ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Contant Highlight: Cool Colors Garment premier League

We use cookies to give you the best possible experience. Learn more