| Monday, 9th November 2026, 8:15 pm

കൂൾ കളേഴ്സ് ഗാര്മെന്റ്സ് പ്രീമിയർ ലീഗ് 2026 നവംബർ 10 മുതൽ 14 വരെ ഗോവയിൽ.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാർമെന്റ് ക്രിക്കറ്റ് അസ്റ്റോസിയേഷൻ ട്രസ്റ്റ് കൊച്ചി ത്രിപ്പൂണിത്തുറ ആസ്ഥാനമാക്കി സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സൊസൈറ്റി ആണ്. ടെക്സ്റ്റൈൽ, ഗാർമെന്റ്സ് മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളുടെ മാനസ്സികവും, ശാരീരികവും തൊഴിൽപരവുമായ ഉന്നമനത്തിനു വേണ്ടിയുളള പരിപാടികൾ സംഘടിപ്പിച് നടപ്പിലാക്കുക എന്നതാണ് ഈ ട്രസ്റ്റിന്റെ പ്രധാനലക്ഷ്യം.

ഇതിനെ മുൻനിർത്തി എല്ലാ വർഷവും വളരെ വിപുലമായ രീതിയിൽ മികച്ച ഒരു ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്നു. ഈ ടൂർണ്ണമെൻ്റിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ വസ്ത്ര ബ്രാൻഡുകളുടെ പ്രതിനിധികൾ, കേരളത്തിലെ വസ്ത്ര വ്യാപാരരംഗത്തെ പ്രമുഖ വ്യാപാരികൾ, വിതരണക്കാർ, എന്നിവർ ഉൾപ്പെടെ 300 ഇൽ പരം ആളുകൾ പങ്കാളികളാകുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഗാര്മെന്റ്സ് ക്രിക്കറ്റ് കാർണിവൽ – കൂൾ കളേഴ്സ് ഗാര്മെന്റ്സ് പ്രീമിയർ ലീഗ് (ജി പി എൽ)-ന്റെ 7-ാം പതിപ്പ് 2026 നവംബർ 10 മുതൽ 14 വരെ ഗോവയിലെ Madgaon Cricket Club-ൽ വെച്ച് നടത്തപ്പെടുകയാണ്.ഈ ടൂർണ്ണമെൻ്റിലെ പ്രമുഖ സ്പോൺസർ കൂൾ കളേഴ്സ് ആണ്. 12 ടീമുകൾ പങ്കെടുക്കുന്നു . ഗാർമെന്റ് ക്രിക്കറ്റ് അസ്റ്റോസിയേഷൻ ട്രസ്റ്റ് പ്രസിഡൻ്റ് VMH അഹമ്മദുള്ള, സെക്രട്ടറി സാബി ജോൺ, ട്രഷറർ ജിനോയി വർഗ്ഗീസ്, കൺവീനർ ജുനൈദ്, എന്നിവർ വാർത്താക്കുറുപ്പിലൂടെ അറിയിച്ചു.

Content Highlight: Cool Colors Garment premier League 2026

Latest Stories

We use cookies to give you the best possible experience. Learn more