| Tuesday, 31st March 2015, 12:49 pm

എണ്ണ ഉപയോഗിക്കാതെ പാചകമോ? തീര്‍ച്ചയായും സാധ്യമാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാചകത്തില്‍ ഏറെ പ്രാധ്യാന്യമുള്ള ഒന്നാണ് എണ്ണകള്‍. പക്ഷേ രോഗങ്ങളുടെ ഭീഷണിയും മറ്റും കാരണം പലര്‍ക്കും എണ്ണകള്‍ അധികം ഉപയോഗിക്കാന്‍ മടിയാണ്. എന്നാല്‍ എണ്ണ ഉപയോഗിക്കാതെ രുചികരമായ പാചകം സാധ്യമാണ്. അത്തരം ചില പാചര രീതികള്‍ പരിചയപ്പെടുത്താം.

ആവി:

പേരുസൂചിപ്പിക്കുന്നതു പോലെ തന്നെ ആവി ഉപയോഗിച്ചുള്ള പാചകരീതിയാണിത്. ഇങ്ങനെ പാചകം ചെയ്യുമ്പോള്‍ ഭക്ഷണത്തിലെ പോഷകാംശം നഷ്ടപ്പെടാനുള്ള സാധ്യത കുറവാണ്. കൂടാതെ ഭക്ഷണത്തിന്റെ വേവ് കൂടിപ്പോകാനുള്ള സാധ്യതയും കുറവാണ്. വിവിധ പച്ചക്കറികളെ ഒരുമിച്ച് വേവിച്ചെടുക്കാനും സാധിക്കും. ആവിയില്‍ വേവിച്ചെടുത്തശേഷം നിങ്ങള്‍ക്ക് സുഗന്ധവ്യജ്ഞനങ്ങളും മറ്റും കൊണ്ട് ഭക്ഷണത്തിനു രുചികൂട്ടം

ഗ്രില്ലിങ്:

എളുപ്പത്തിലുള്ള കുക്കിങ് രീതിയാണിത്. ഇവിടെ ഭക്ഷണം നേരിട്ട് ചൂടിലേക്കു വയ്ക്കുന്നു. അതും ഉയര്‍ന്ന ഊഷ്മാവില്‍. അതുകൊണ്ടുതന്നെ മിനിറ്റുകള്‍ക്കുള്ളില്‍ ഭക്ഷണം റെഡിയാവും. ഇറച്ചി, ബര്‍ഗര്‍, ചോളം എന്നിവയ്ക്ക് ഗ്രില്ലിങ് ഉപയോഗിക്കാം. ഗ്രില്‍ പാനോ, കുക്കിങ് ഗ്രില്ലോ വാങ്ങി ഈ രീതി പരീക്ഷിക്കുമല്ലോ.

പൊരിക്കുക:

ഇവിടെ എണ്ണയ്ക്കു പകരം വെള്ളം ഉപയോഗിക്കുകയാണു ചെയ്യുക. ഭക്ഷണ പദാര്‍ത്ഥം ചൂടായശേഷം അതില്‍ വെള്ളം ഒഴിക്കുക. എല്ലാ ഭക്ഷണവും ഇങ്ങനെ തയ്യാറാക്കാനാവില്ല. മുട്ട പൊരിച്ചെടുക്കാം. ആപ്പിള്‍ പോലുള്ള പഴങ്ങളും ഇങ്ങനെ പാചകം ചെയ്യാം.

ബാര്‍ബിക്യൂയിങ്:

ഭക്ഷണം ഗ്രില്‍ ചെയ്യുന്നതുമായി ഇതിന് ചെറിയ വ്യത്യാസമുണ്ട്. ബാര്‍ബിക്യൂ ചെയ്യുമ്പോള്‍ ഭക്ഷണത്തിന് നേരിട്ട് ചൂടേല്‍ക്കുന്നില്ല. കുറഞ്ഞ ഊഷ്മാവിലാണ് പാചകം ചെയ്യപ്പെടുന്നതും. മാംസം, പനീര്‍ എന്നിവ ഇങ്ങനെ തയ്യാറാക്കാം.

We use cookies to give you the best possible experience. Learn more