മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് തന്റെ സ്റ്റാര്‍ഡം വ്യാപിപ്പിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ഓരോ സിനിമ കഴിയുന്തോറും തന്നിലെ നടനെ കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ടും മികച്ച സിനിമകള്‍ നിര്‍മിച്ചുകൊണ്ടും ദുല്‍ഖര്‍ സിനിമാലോകത്തെ ഞെട്ടിക്കുന്നുണ്ട്. ലോകഃ എന്ന ചിത്രം നിര്‍മിച്ച് ഇന്‍ഡസ്ട്രി ഹിറ്റാക്കുകയും കേരളത്തിന് പുറത്ത് ചര്‍ച്ചയാക്കുകയും ചെയ്തു.
കഴിഞ്ഞദിവസം ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ നടത്തിയ അവാര്‍ഡ് ചടങ്ങില്‍ ലോകഃക്കും പുരസ്‌കാരം ലഭിച്ചിരുന്നു. ബോളിവുഡിലെ മുന്‍നിര താരങ്ങളിലൊരാളായ അനില്‍ കപൂറായിരുന്നു ദുല്‍ഖറിന് പുരസ്‌കാരം നല്‍കിയത്. പുരസ്‌കാരം നല്‍കിയ ശേഷം അനില്‍ കപൂര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
അനില്‍ കപൂര്‍ Photo: Screen grab/ Hollywood Reporter India
ദുല്‍ഖറിനെ ഫിനോമിനല്‍ ആക്ടറെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അനില്‍ കപൂര്‍ തന്റെ പ്രസംഗം ആരംഭിച്ചത്. ഇതിഹാസ നടന്‍ മമ്മൂട്ടിയുടെ മകനെന്നും ദുല്‍ഖറിനെ വിശേഷിപ്പിച്ച അനില്‍ കപൂര്‍ താരത്തോട് തന്റെ സംശയവും പ്രകടിപ്പിച്ചു. ലോകഃ എന്ന ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്തായിരുന്നു മനസില്‍ എന്നായിരുന്നു അനില്‍ കപൂറിന്റെ ചോദ്യം. ഇതിന് രസകരമായ മറുപടിയും ദുല്‍ഖര്‍ നല്‍കി.
‘സത്യം പറഞ്ഞാല്‍ ലോകഃയുടെ ഷൂട്ട് പൂര്‍ത്തിയായി റിലീസാകുന്നതുവരെ എനിക്ക് നല്ല പേടിയുണ്ടായിരുന്നു. ഈ പടത്തിന്റെ കഥ ആദ്യമായി എന്റെയടുത്ത് പറയാന്‍ വരുന്നത് നിമിഷും (നിമിഷ് രവി) ഡയറക്ടര്‍ ഡൊമിനിക് അരുണുമാണ്. ഞാന്‍ ആ സമയത്ത് വേറൊരു സിനിമയുടെ ഷൂട്ടിലായിരുന്നു. അവരുടെ കഥയില്‍ ഒരു പുതുമയുണ്ടെന്ന് ആദ്യമേ തോന്നി.
ദുല്‍ഖര്‍ Photo: Screen grab/ Hollywood Reporter India
ഈ കഥ ഞാന്‍ പ്രൊഡ്യൂസ് ചെയ്യുമെന്ന ചിന്തയിലല്ല അവരെന്നോട് കഥ പറഞ്ഞത്. ഒരുപാട് പ്രൊഡ്യൂസര്‍മാര്‍ ഈ കഥ ഏറ്റെടുക്കാന്‍ മടി കാണിച്ചെന്ന് അവര്‍ എന്നോട് പറഞ്ഞു. ആ സമയത്ത് ഞാന് വേറൊരു സിനിമ പ്രൊഡ്യൂസ് ചെയ്യുകയായിരുന്നു. സത്യം പറഞ്ഞാല്‍ കഥയെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ ഇത് നിര്‍മിക്കാനാകുമെന്ന് തോന്നി.
അതിന് മാത്രമുള്ള സ്റ്റുഡിയോ സൗകര്യങ്ങള്‍ നമ്മുടെ ഇന്‍ഡസ്ട്രിയിലുണ്ട്. നമുക്ക് ഇത് ചെയ്യാം എന്ന് ഞാന്‍ അവരോട് പറഞ്ഞു. ഈ ഫ്രാഞ്ചൈസി ഇത്ര വലുതാക്കണമെന്നോ അല്ലെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ വേണമെന്നോ ഒന്നും പ്രഷര്‍ നല്‍കിയിട്ടില്ല. താങ്കള്‍ ഓരോ സിനിമയും അഭിനയിക്കാനും നിര്‍മിക്കാനും വേണ്ടിയെടുത്ത തീരുമാനം പോലെ തന്നെയായിരുന്നു ഇതും,’ ദുല്‍ഖര്‍ പറഞ്ഞു.
അനില്‍ കപൂറിന്റെ ഗംഭീര ചോദ്യത്തിന് വളരെ വ്യക്തതയുള്ള മറുപടിയാണ് ദുല്‍ഖര്‍ നല്‍കിയതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ചിത്രം വിജയിച്ചതിന്റെ ക്രെഡിറ്റില്‍ ദുല്‍ഖറിന്റെ പേര് ഉറപ്പായും ഉണ്ടെന്നും വരും ഭാഗങ്ങള്‍ ഇപ്പോഴുള്ളതിനാല്‍ ഗംഭീരമാകുമെന്നും കമന്റുകളുണ്ട്. ലോകഃ ചാപ്റ്റര്‍ 2ന്റെ ഷൂട്ട് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും.
Content Highlight: Conversation Between Anil Kapoor and Dulquer Salmaan viral
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ