| Thursday, 13th August 2026, 7:25 pm

താന്‍ പ്രസംഗിച്ച വേദി ശുദ്ധികലശം ചെയ്തത് ബി.ജെ.പി ബന്ധമുള്ളവരെന്ന് ഖാര്‍ഗെ; സഭയിൽ നിഷേധിച്ച് ബി.ജെ.പി

കെ.എസ് ഷാബിന

ന്യുഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദി ‘ശുദ്ധികലശം’ ചെയ്ത സംഭവത്തിൽ രാജ്യസഭയിൽ ഭരണ പ്രതിപക്ഷ കക്ഷികൾ തമ്മിൽ വാഗ്‌വാദം. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ സർക്കാരിനോട് നിർദ്ദേശിച്ചു.

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലെ ഖാർഗെ പ്രസംഗിച്ച രാംലീല വേദിയിൽ ആയിരുന്നു ‘ശ്രീരാമ സേന ധർമ്മാർത്ഥ സേവാ ന്യാസ്’ അംഗങ്ങൾ ശുദ്ധികലശം ചെയ്‌തത്‌. ബി.ജെ.പി യുമായി ബന്ധമുള്ളവരാണ് ശുദ്ധീകരണം ചെയ്‌തെന്ന് ഖാർഗെ ഇന്ന് (വ്യാഴാഴ്ച) സഭയിൽ ഉന്നയിച്ചു.

താൻ ഒരു മതത്തെ കുറിച്ചും സംസാരിച്ചില്ലെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് അഭിസംബോധന ചെയ്തത് എന്നും ഖാർഗെ സഭയിൽ പറഞ്ഞൂ. താൻ അത് രാഷ്ട്രീയ വിഷമയമാക്കാൻ താത്പര്യപ്പെടുന്നില്ല, എന്നാൽ നിയമപ്രകാരം നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൊട്ടുകൂടായ്മ കുറ്റകരമാണ്. താൻ വർഷങ്ങളായി സഭയിൽ ഉള്ള ആളാണെന്നും, ഒരു ദളിതനെന്ന് പറഞ്ഞുകൊണ്ട് ഒരിക്കലും സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഖാർഗെ പറയുന്നു.

സംഭവത്തിൽ ബി.ജെ.പി പങ്കാളികൾ അല്ലെന്നും സർക്കാർ ഇക്കാര്യം അന്വേഷിച്ചു നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രിയും സഭാ നേതാവുമായ ജെ.പി നദ്ദ സഭയിൽ അറിയിച്ചു.

എന്നാൽ തെറ്റ് ചെയ്തവർക്കെതിരെ തൊട്ടുകൂടായ്മയുടെ പേരിൽ കേസ് ഫയൽ ചെയ്ത് ശിക്ഷ നൽകുമെന്നും കേന്ദ്രമന്ത്രിയും സഭാ നേതാവുമായ ജെ.പി നദ്ദ പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ രാജ്യസഭാ ചെയർമാൻ സി.പി രാധാകൃഷ്ണൻ സർക്കാരിനോട് നിർദ്ദേശിച്ചു.

Content Highlight: Kharge Accuses BJP-Linked Group of ‘Purifying’ His Stage; BJP Denies Charge in Parliament

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more