| Sunday, 19th February 2023, 5:19 pm

ഉണ്ണി മുകുന്ദന്‍ ഞങ്ങളെ അണ്‍ഫോളോ മാത്രമല്ല ബ്ലോക്കും ചെയ്തു: മീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റേഴ്‌സാണ് മീത് ആന്‍ മിരി. ഉണ്ണി മുകുന്ദന്‍ തങ്ങളെ ഫോളോ ചെയ്തതിനെക്കുറിച്ച് പറയുകയാണ് മീത്. ഉണ്ണി മുകുന്ദന്‍ ഫോളോ ചെയ്തത് കണ്ടപ്പോള്‍ വലിയ സന്തോഷമായിരുന്നു ആദ്യം തോന്നിയതെന്നും എന്നാല്‍ പെട്ടെന്ന് അദ്ദേഹം അക്കൗണ്ട് അണ്‍ഫോളോ ചെയ്യുകയും തുടര്‍ന്ന് തങ്ങളെ ബ്ലോക്ക് ചെയ്തുവെന്നും മീതും മിരിയും പറഞ്ഞു.

സാധാരണ സെലിബ്രിറ്റീസിന് അയക്കാറുള്ള പോലെയുള്ള മെസേജുകളൊന്നും തങ്ങള്‍ അദ്ദേഹത്തിന് അയച്ചിട്ടില്ലെന്നും എന്തിനാണ് ബ്ലോക്ക് ചെയ്തതെന്ന് മനസിലാവുന്നില്ലെന്നും മീത് പറഞ്ഞു. ഏതെങ്കിലും സെലിബ്രിറ്റികള്‍ നിങ്ങളെ ഫോളോ ചെയ്യുന്നുണ്ടോയെന്ന് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഒരാള്‍ ഉണ്ടായിരുന്നു അതിപ്പോള്‍ പറയണോ. അതിപ്പോള്‍ ഇവിടെ പറഞ്ഞാല്‍ കോണ്‍ട്രാവേഴ്‌സിയാകും. ഉണ്ണി മുകുന്ദന്‍ നമ്മളെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. എന്നിട്ട് അദ്ദേഹം ഞങ്ങളെ അണ്‍ഫോളോ ചെയ്തു. അണ്‍ഫോളോ മാത്രമല്ല, അതിന് ശേഷം ഞങ്ങളെ ബ്ലോക്കും ചെയ്തു.

എന്താണ് കാരണം എന്ന് എനിക്ക് അറിയില്ല. ഉണ്ണി മുകുന്ദന്‍ ഫോളോ ചെയ്തപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. പെട്ടെന്ന് ഞാന്‍ നോക്കുമ്പോള്‍ ആളിന്റെ അക്കൗണ്ട് ഒന്നും കാണുന്നില്ല. എന്തിനാണ് ബ്ലോക്ക് ചെയ്തത് എന്നൊന്നും ഞങ്ങള്‍ ചോദിക്കാന്‍ പോയിട്ടില്ല.

എന്റെ വീഡിയോ സ്‌റ്റോറി ഇടുമോ, സിനിമയില്‍ ചാന്‍സ് തരുമോ, സ്‌റ്റോറിയില്‍ മെന്‍ഷന്‍ ചെയ്യുമോയെന്ന രീതിയിലുള്ള മെസേജുകള്‍ അല്ലെ പൊതുവില്‍ സെലിബ്രിറ്റികള്‍ക്ക് വരുക. നമുക്ക് ഒക്കെ അങ്ങനെ വരാറുണ്ട്. പക്ഷെ അങ്ങനെ ഒന്നും അദ്ദേഹത്തോട് ഞങ്ങള്‍ ചെയ്തിട്ടില്ല.

അണ്‍ഫോളോ ചെയ്തതിന് കുഴപ്പമില്ലായിരുന്നു. പക്ഷെ അദ്ദേഹം ബ്ലോക്ക് ചെയ്ത് പോകാന്‍ ഞങ്ങള്‍ എന്താണ് ചെയ്തതെന്ന് മനസിലായില്ല,” മീത് പറഞ്ഞു.

content highlight: content creators meeth miri about unni mukundan

Latest Stories

We use cookies to give you the best possible experience. Learn more