| Wednesday, 16th July 2025, 10:30 pm

കടലില്‍ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ അടിയന്തിരമായി നീക്കം ചെയ്യണം: തീരഭൂസംരക്ഷണ വേദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കപ്പല്‍ ദുരന്തത്തെ തുടര്‍ന്ന് കേരളത്തിന്റെ തീരക്കടലില്‍ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ അടിയന്തിരമായി നീക്കം ചെയ്ത് അന്തര്‍ദേശീയ മാനദണ്ഡപ്രകാരം മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് തീരഭൂസംരക്ഷണ വേദി. പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച സെമിനാറിലാണ് തീരഭൂസംരക്ഷണ വേദി ഇക്കാര്യം ആവശ്യപ്പെട്ടത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. കടല്‍ വിഭവങ്ങളും കടല്‍ത്തീരങ്ങളും ഇല്ലാതാക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നയം തിരുത്തണമെന്നും അല്ലാത്തപക്ഷം സര്‍ക്കാരുകള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധങ്ങള്‍ രൂപപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

യോഗത്തില്‍ തീരഭൂസംരക്ഷണവേദി സംസ്ഥാന ചെയര്‍പേഴ്സണ്‍ മാഗ്‌ളിന്‍ ഫിലോമിന അദ്ധ്യക്ഷത വഹിച്ചു. തീരഭൂസംരക്ഷണ വേദി ജില്ലാ പ്രസിഡന്റ് ഗീതാ സുരേഷ് പ്രമേയം അവതരിപ്പിച്ചു.

പ്രമുഖ സമുദ്ര ഗവേഷണ ശാസ്ത്രജ്ഞ സുവര്‍ണ്ണാദേവി വിഷയാവതരണം നടത്തി. തീരഭൂസംരക്ഷണ വേദി ജനറല്‍ സെക്രട്ടറി വില്ല്യം ലാന്‍സി, സംസ്ഥാന എക്സിക്യൂ ട്ടീവ് അംഗം തെല്‍ഹത്ത് വെള്ളയില്‍, സേവ്യര്‍ ലോപ്പസ്, ഹെന്‍ട്രി വിന്‍സെന്റ്, നസീര്‍, പി. സ്റ്റെല്ലസ്, ഫ്രാന്‍സിസ് ആല്‍ബര്‍ട്ട്, ജോണി ചെക്കിട്ട, ബാബു ലിയോണ്‍, സുനിതാ യേശുദാസ്, എല്‍സി ഗോമസ്, മേഴ്സി എന്നിവര്‍ സംസാരിച്ചു.

Content Highlight: Containers floating in the sea must be removed urgently: Theera bhoosamrakshana vedhi 

We use cookies to give you the best possible experience. Learn more