തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിമര്‍ശനവുമായി സി.പി.ഐ ദേശീയ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ ഡി. രാജ. ഇടതുപക്ഷത്തിന്റെ മുതിര്‍ന്ന നേതാവ് ആണ് പിണറായി വിജയന്‍ എന്നും ഘടകകക്ഷികളെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം എന്നും ഡി.രാജ വിമര്‍ശിച്ചു. സി.പി.ഐയുടേത് ന്യായമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പിണറായി വിജയന്‍ ഇത്തരത്തിലുള്ള പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മാധ്യമങ്ങള്‍ തന്നെ പറയണമെന്നും ഡി.രാജ പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.ഐ.എമ്മിനുള്ളതാണെന്നും താന്‍ സ്പീക്കര്‍ക്ക് ഒരു കത്ത് കൊടുത്താല്‍ മതിയെന്നും കഴിഞ്ഞ ദിവസം പിണറായി വിജയന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ഡി. രാജയുടെ വിമര്‍ശനം.
‘ഡെപ്യൂട്ടി ഉപനേതാവ് പദവി വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോവാന്‍ സി.പി.ഐ ഉദ്ദേശിക്കുന്നില്ല. സംസ്ഥാനത്ത് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്,’ അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ ഇരുകക്ഷികളുടെയും ദേശീയ നേതൃത്വം വീണ്ടും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ പരസ്യ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശമവുമായി ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു. പിണറായി വിജന്റെ പ്രസ്താവന അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയ്ക്കും അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിനും ചേര്‍ന്നതല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Constituent parties must be accommodated; D. Raja speaks against Pinarayi Vijayan regarding the post of Deputy Leader of the Opposition.