| Thursday, 23rd October 2025, 7:50 am

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഗൂഢാലോചനയെന്ന് ആരോപണം;: ദല്‍ഹിയില്‍ ഗുണ്ടാ നേതാവും കൂട്ടാളികളും കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ രോഹിണിയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി. ബുധനാഴ്ച അര്‍ധരാത്രിയിലുണ്ടായ  ഏറ്റുമുട്ടലില്‍ ഗുണ്ടാ നേതാക്കളായ നാല് പേരെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. രഞ്ജന്‍ പഥക് (25), ബിംലേഷ് മഹ്‌തോ എന്ന ബിംലേഷ് സാഹ്നി (25), മനീഷ് പഥക് (33), അമന്‍ താക്കൂര്‍ (21) എന്നിവരാണ് കൊല്ലപ്പെട്ടത്.

ബീഹാര്‍ പൊലീസും ദല്‍ഹി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഗുണ്ടാ ഗ്യാങില്‍പ്പെട്ട നാല് പേരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു.

ഏറ്റുമുട്ടലിന് പിന്നാലെ ഡോ. ബി.എസ്.എ ആശുപത്രിയില്‍ എത്തിച്ച് ഇവരുടെ മരണം സ്ഥിരീകരിച്ചു. ഡി.സി.പി സഞ്ജീവ് യാദവിന്റെ നേതൃത്വത്തിലായിരുന്നു ഏറ്റുമുട്ടലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ബീഹാറില്‍ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നവരാണ് കൊല്ലപ്പെട്ട നാലുപേരുമെന്ന് പൊലീസ് പറഞ്ഞു. രാജ്യതലസ്ഥാനത്ത് സംഘങ്ങള്‍ നടത്തുന്ന നീക്കത്തെ കുറിച്ച് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു ദല്‍ഹി പൊലീസും ക്രൈംബ്രാഞ്ചും ബീഹാര്‍ പൊലീസും സംയുക്തമായി തെരച്ചില്‍ നടത്തി നാല് പേരെയും കൊലപ്പെടുത്തിയത്.

ബീഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചന ആസൂത്രണം ചെയ്തവരാണ് കൊല്ലപ്പെട്ട നാലുപേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഇവരെ ഒക്ടോബര്‍ 23ന് പുലര്‍ച്ചെ 2.20ഓടെ നടത്തിയ വെടിവെപ്പില്‍ ബീഹാര്‍, ദല്‍ഹി പൊലീസ് നാല് പേരെയും കൊലപ്പെടുത്തുകയായിരുന്നു.

ദല്‍ഹിയിലെ കരാവല്‍ നഗറിലെ താമസക്കാരനാണ് അമന്‍ താക്കൂര്‍. മറ്റ് മൂന്ന് പേരും ബീഹാറിലെ സീതാമര്‍ഹിയില്‍ നിന്നുള്ളവരാണ്.

ബീഹാറില്‍ നടന്ന കൊലപാതകം ഉള്‍പ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ടവര്‍. ‘സിഗ്മ ആന്റ് കമ്പനി’ എന്നറിയപ്പെടുന്ന ഈ ഗുണ്ടാ ഗ്യാങ്ങിന് നേതൃത്വം നല്‍കിയത് രഞ്ജന്‍ പഥകായിരുന്നു.

ഒളിവിലായിരുന്ന ഇവരെ ദല്‍ഹിയിലെ ഡോ. അംബേദ്കര്‍ ചൗക്കിനും പന്‍സാലി ചൊക്കിനും ഇടയിലുള്ള ബഹദൂര്‍ഷാ മാര്‍ഗില്‍ വെച്ചാണ് പൊലീസുമായി ഏറ്റുമുട്ടിയത്.

Content Highlight: Conspiracy in Bihar elections: Sigma gang leader and 3 associates killed in firing in Delhi

Latest Stories

We use cookies to give you the best possible experience. Learn more