കഴിഞ്ഞ ദിവസം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബി.ജെ.പി നേതാവ് അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് സ്‌ഫോടന പരമ്പര നടന്നത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഒരു പാഠം പഠിപ്പിക്കാന്‍ നരേന്ദ്ര മോഡി ബി.ജെ.പി പ്രവര്‍ത്തകരോട് പറയുകയും ചെയ്തിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് സ്‌ഫോടനം ഉണ്ടായത്.
[]ന്യൂദല്‍ഹി: ബീഹാറിലെ ##മഹാബോധി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടന പരമ്പരയില്‍ ##ബി.ജെ.പിക്ക് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ##ദിഗ്‌വിജയ് സിങ്.
കഴിഞ്ഞ ദിവസം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബി.ജെ.പി നേതാവ് അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് സ്‌ഫോടന പരമ്പര നടന്നത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഒരു പാഠം പഠിപ്പിക്കാന്‍ നരേന്ദ്ര മോഡി ബി.ജെ.പി പ്രവര്‍ത്തകരോട് പറയുകയും ചെയ്തിരുന്നു.
ഇതിന്റെ തൊട്ടടുത്ത ദിവസമാണ് ബീഹാറില്‍ സ്‌ഫോടന പരമ്പര അരങ്ങേറിയത്. ഇത് തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദിഗ്‌വിജയ് സിങ് പറയുന്നു.[]
തനിക്ക് ഇതില്‍ വ്യക്തതയില്ലെന്നും എന്‍.ഐ.എയുടെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.
മഹാബോധി ക്ഷേത്രത്തിലുണ്ടായ സ്‌ഫോടന പരമ്പര ബി.ജെ.പി വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം ദിഗ്‌വിജയ് സിങ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണവുമായി അദ്ദേഹം എത്തിയിരിക്കുന്നത്.
സംഭവം ആക്രമണെന്ന് ഐ.ബി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഒരു ബുദ്ധ സന്യാസിയടക്കം അഞ്ച് പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു. ക്ഷേത്രത്തിന് അകത്തും പുറത്തുമായി എട്ടോളം സ്‌ഫോടനങ്ങളാണ് നടന്നത്.
സ്‌ഫോടനത്തില്‍ ക്ഷേത്രത്തിന് കാര്യമായ പരിക്ക് പറ്റിയിട്ടില്ല. മ്യാന്‍മാറിലെ വര്‍ഗീയ കലാപവുമായി സ്‌ഫോടനത്തിന് ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
നേരത്തേ തന്നെ ക്ഷേത്രത്തിന് ഭീകരവാദ ഭീഷണിയുളളതായി എന്‍.ഐ.എ അറിയിച്ചിരുന്നു. എന്നിട്ടും ക്ഷേത്ര സുരക്ഷയ്ക്കായി യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ബി.ജെ.പി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.