| Tuesday, 12th February 2019, 8:10 pm

വെറുക്കേണ്ടതില്ല, കെട്ടിപ്പിടിക്കൂ; ഹഗ് ഡേയില്‍ ബി.ജെ.പിയ്ക്ക് കോണ്‍ഗ്രസിന്റെ സന്ദേശം (വീഡിയോ)

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വേള്‍ഡ് ഹഗ് ഡേയില്‍ ബി.ജെ.പിയ്ക്ക് കോണ്‍ഗ്രസിന്റെ സന്ദേശം. മഹാത്മാ ഗാന്ധിയുടെ “പാപിയെ സ്‌നേഹിക്കൂ, പാപത്തേയല്ല” എന്ന സന്ദേശത്തോടൊപ്പം വെറുക്കേണ്ടതില്ല, കെട്ടിപ്പിടിക്കൂ എന്ന് കൂട്ടി ചേര്‍ത്താണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.



കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഒഫിഷ്യല്‍ പേജില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രസംഗത്തിന് ശേഷം രാഹുല്‍ മോദിയെ കെട്ടിപ്പിടിക്കുന്ന വീഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ALSO READ: പ്രളയമേഖലകളില്‍ ജപ്തി പാടില്ലെന്ന് സര്‍ക്കാര്‍

മോദിയും ബി.ജെ.പിക്കാരും എത്ര തവണ വിമര്‍ശിച്ചാലും തനിക്കും തന്റെ പാര്‍ട്ടിക്കാര്‍ക്കും തരിമ്പും വെറുപ്പ് തോന്നില്ലെന്നും അതാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യമെന്നും രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എല്ലാ വിമര്‍ശനങ്ങളേയും എതിര്‍സ്വരങ്ങളേയും സ്‌നേഹത്തോടെയാണ് സ്വീകരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാഹുല്‍ മറ്റൊരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത വീഡിയോയും ട്വീറ്റിലുണ്ട്. രാഷ്ട്രീയമായി എതിര്‍പ്പുകള്‍ക്കിടയിലും മോദിയോട് തെല്ലും എതിര്‍പ്പില്ലെന്ന് രാഹുല്‍ ഈ പ്രസംഗത്തിലും പറഞ്ഞിരുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more