| Saturday, 12th July 2025, 12:32 pm

വയനാട് ഡി.സി.സി പ്രസിഡന്റിനെ മര്‍ദിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനെ മര്‍ദിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വെച്ചാണ് അപ്പച്ചനെ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.

പാര്‍ട്ടി പരിപാടിക്കെത്തിയ ഡി.സി.സി പ്രസിഡന്റിനെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയായിരുന്നു. ഉന്തും തള്ളിനുമിടെ എന്‍.ഡി. അപ്പച്ചന്‍ നിലത്തുവീണു.

പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് സംസ്ഥാനത്തിലെ കോണ്‍ഗ്രസിന്റെ ഡി.സി.സി പ്രസിഡന്റുമാരില്‍ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ അപ്പച്ചനെ മര്‍ദിച്ചത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായ യോഗത്തിനിടയാണ് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തെ കൈയ്യേറ്റം ചെയ്തത്.

മുള്ളന്‍കൊല്ലിയിലെ മണ്ഡലം പ്രസിഡണ്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നാണ് വിവരം.

ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയുടെയും കെ.എല്‍. പൗലോസിന്റെയും ഗ്രൂപ്പില്‍ പെട്ടവരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം.

Content Highlight: Congress workers assaulted  DCC precedent ND Appachan

We use cookies to give you the best possible experience. Learn more