| Wednesday, 3rd September 2025, 10:58 pm

രാഹുലിനെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധം; പാലക്കാട്ടെ കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷൊര്‍ണ്ണൂര്‍: പാലക്കാട് ഷൊര്‍ണ്ണൂര്‍ നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി. സന്ധ്യ രാജിവെച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമായ നടപടിയെടുക്കാത്തതിലും വി.കെ. ശ്രീകണ്ഠന്‍ എം.പിയുടെ അവഗണനയിലും പ്രതിഷേധിച്ചാണ് രാജി.

ഇന്ന് (ബുധന്‍) വൈകീട്ട് അഞ്ചരയോടെ ഷൊര്‍ണ്ണൂര്‍ നഗരസഭാ സെക്രട്ടറിക്ക് സന്ധ്യ രാജിക്കത്ത് കൈമാറുകയായിരുന്നു. ഷൊര്‍ണൂര്‍ നഗരസഭയിലെ അന്തിമഹാകാളന്‍ചിറ 31-ാം വാര്‍ഡിലെ കൗണ്‍സിലറാണ് സന്ധ്യ. കഴിഞ്ഞ 10 വര്‍ഷമായി സന്ധ്യ യു.ഡി.എഫ് കൗണ്‍സിലറായിരുന്നു.

ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്ന സന്ധ്യ, 2015 മുതല്‍ 2025 വരെയും അന്തിമഹാകാളന്‍ചിറ 31-ാം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടിയിരുന്നത്.

കോണ്‍ഗ്രസിന് കാര്യമായ വേരോട്ടമില്ലാത്ത വാര്‍ഡിനെയാണ് സന്ധ്യ പ്രതിനിധീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി കൗണ്‍സിലര്‍ എം.പിയായ വി.കെ. ശ്രീകണ്ഠനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ എം.പിയില്‍ നിന്ന് അവഗണന നേരിട്ടതായാണ് സന്ധ്യയുടെ ആരോപണം.

Content Highlight: Congress woman councilor in Palakkad resigns

We use cookies to give you the best possible experience. Learn more