| Sunday, 1st March 2020, 5:48 pm

കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കില്ല; ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇരുവിഭാഗത്തിനും യോജിച്ച സ്ഥാനാര്‍ഥി ഉണ്ടാകണം. ഇക്കാര്യം ഇരു വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കുട്ടനാട് കേരളാ കോണ്‍ഗ്രസിന്റെ സീറ്റാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ‘കേരളാ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണത്. അവരുമായി ചര്‍ച്ച ചെയ്യും. ഇന്ന് കേരളാ കോണ്‍ഗ്രസിലുണ്ടായ പ്രത്യേകസാഹചര്യത്തില്‍, യോജിച്ചൊരു സ്ഥാനാര്‍ഥി വേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ആ ആഗ്രഹം അവര്‍ക്കു മുന്നില്‍ വെക്കും’, ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

നേരത്തെ കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷന നേതാവ് രമേശ് ചെന്നിത്തല അവകാശപ്പെട്ടിരുന്നു. കേരള കോണ്‍ഗ്രസുമായി സീറ്റ് വെച്ചുമാറുമെന്നായിരുന്നു ചെന്നിത്തല അറിയിച്ചിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more