| Monday, 16th March 2026, 10:30 am

അമ്പലപ്പുഴയില്‍ ജി. സുധാകരന് 'കൈ' സഹായം; സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ്

നിഷാന. വി.വി

തിരുവനന്തപുരം: സി.പി.ഐ.എം ബന്ധമുപേക്ഷിച്ച് അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാനിറങ്ങുന്ന ജി. സുധാകരനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്.

അമ്പലപ്പുഴയില്‍ യു.എ.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും ജി.സുധാകരനെ പിന്തുണയ്ക്കാനുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

സി.പി.ഐ.എമ്മിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ച ജി. സുധാകരനെ പിന്തുണയ്ക്കുന്നതിലൂടെ അമ്പലപ്പുഴയില്‍ മത്സരിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന എം.ലിജുവിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രതിസന്ധിയിലായിട്ടുണ്ട്. ലിജു അമ്പലപ്പുഴയില്‍ മത്സരിക്കുന്നില്ലെങ്കില്‍ തൃപ്പൂണിത്തുറയില്‍ പരിഗണിക്കാമെന്നായിരുന്നു മുമ്പത്തെ തീരുമാനം.

എന്നാല്‍ തൃപ്പൂണിത്തുറയില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥിയെ കെ.ബാബു നിര്‍ദേശിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് കെ. ബാബുവിന്റെ നിര്‍ദേശ പ്രകാരമായിരിക്കുമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

കൊച്ചി ഡെപ്പ്യൂട്ടി മേയറായ ദീപക് ജോയിയെയാണ് കെ.ബാബു
നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ ഇത് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലാണ്.

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്ത് വരാനിരിക്കെയാണ് തീരുമാനം.

Content Highlight: Congress will not field candidate for G. Sudhakaran in Ambalapuzha

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more