| Thursday, 23rd May 2019, 7:42 am

കോണ്‍ഗ്രസ് ജയിക്കും; രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാവും: അജയ് മാക്കന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ പോവുകയാണെന്ന് മുതിര്‍ന്ന നേതാവും ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ അജയ് മാക്കന്‍.

തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അനുകൂലമാകുമെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അജയ് മാക്കന്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയായിരിക്കും പുതിയ പ്രധാനമന്ത്രിയെന്നും അജയ് മാക്കന്‍ പറഞ്ഞു. ദല്‍ഹിയില്‍ പോരാട്ടം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്നും മാക്കന്‍ പറഞ്ഞു.

ന്യൂദല്‍ഹി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് അജയ് മാക്കന്‍. മീനാക്ഷി ലേഖിയാണ് ഇവിടെ എതിര്‍ സ്ഥാനാര്‍ത്ഥി.

എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഇതിനായി വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകള്‍ തുറന്ന് മെഷീനുകള്‍ പുറത്തെടുത്തിട്ടുണ്ട്. ആദ്യസൂചനകള്‍ വോട്ടെണ്ണല്‍തുടങ്ങി അരമണിക്കൂറിനുള്ളില്‍ ലഭിക്കും. ഉച്ചയോടെ ഫലം അറിയാനാകുമെങ്കിലും ഔദ്യോഗികപ്രഖ്യാപനം വൈകും.

Latest Stories

We use cookies to give you the best possible experience. Learn more