| Thursday, 12th March 2020, 9:23 pm

ഇത് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പൊള്ളും; ദിഗ് വിജയ സിങിനെ കളത്തിലിറക്കി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന് പിന്നാലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ശക്തരായ പോരാളികളെ അണിനിരത്താന്‍ കോണ്‍ഗ്രസ്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ സിങ് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശം നല്‍കി.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് ദിഗ് വിജയ സിങ് നാമനിര്‍ദേശം നല്‍കിയത്. തന്റെ മേല്‍ വിശ്വാസം അര്‍പ്പിക്കുന്നതില്‍ കോണ്ഡഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും നന്ദി പറയുന്നെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശില്‍ മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.\

ജ്യോതിരാദിത്യ സിന്ധ്യയെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിഗ് വിജയ സിങിനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more