പാറ്റ്‌ന: ബി.ജെ.പി വിമത എം.പി ശത്രുഘ്‌നന്‍ സിന്‍ഹ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും. ശത്രുഘ്‌നന്‍ സിന്‍ഹ കഴിഞ്ഞ തവണ പ്രതിനിധീകരിച്ച പട്‌ന സാഹിബ് മണ്ഡലത്തില്‍ തന്നെ കോണ്‍ഗ്രസ് അദ്ദേഹത്തെ മത്സരിപ്പിക്കുമെന്നാണ് സൂചന.
പട്‌നാ സാഹിബ് മണ്ഡലത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് പകരം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെയാണ് ബി.ജെ.പി മത്സരിക്കുന്നത്. മോദി വിമര്‍ശനത്തിന്റെ പേരിലാണ് ബി.ജെ.പി ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് സീറ്റ് നിഷേധിച്ചിരുന്നത്. എന്നാല്‍ ഏത് സാഹചര്യത്തിലും മത്സരിക്കുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞിരുന്നു.
മഹാസഖ്യത്തിന്റെ ഭാഗമായി ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയായി ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ മത്സരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ബി.ജെ.പി വിമത നേതാവായ കീര്‍ത്തി ആസാദിനെയും കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.