| Wednesday, 18th March 2026, 12:41 pm

കൊച്ചിയില്‍ കുടുങ്ങി കോണ്‍ഗ്രസ്; ഷിയാസെന്ന് വി.ഡി, ദീപ്തിയെന്ന് കെ.സി

നിഷാന. വി.വി

കൊച്ചി: ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു.

കൊച്ചി സീറ്റിനെ ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍

കൊച്ചിയില്‍ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണെമന്നാണ് വി.ഡി സതീശന്റെ വാദം. എന്നാല്‍ ദീപ്തി മേരി വര്‍ഗീസിനെ മത്സരിപ്പിക്കണമെന്നാണ് കെ.സി വേണുഗോപാലിന്റെ പക്ഷം.

തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ വി.ഡി സതീശന്‍ ഇന്നലെ ചര്‍ച്ചയ്ക്കിടെ ഇറങ്ങിപ്പോയിരുന്നു. പിന്നീട് ചര്‍ച്ചകള്‍ക്കായി മടങ്ങിയെത്തുകയായിരുന്നു.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറ, വൈപ്പിന്‍, പെരുമ്പാവൂര്‍ സീറ്റുകളെ സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

പത്തനംതിട്ട, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ പല മണ്ഡലങ്ങളിലും ഒരു സ്ഥാനാര്‍ത്ഥിയിലേക്ക് എത്തിച്ചേരാന്‍ കഴിയാത്തതാണ് ബാക്കിയുള്ള 37 സീറ്റുകളിലേയും പട്ടിക പുറത്തിറക്കാന്‍ വൈകുന്നത്.

നേതാക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് കൂച്ചുവിലങ്ങാവുന്നത്.

Content Highlight: Congress stuck in Kochi; VD says Shias, KC says Deepti

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more