| Tuesday, 11th December 2018, 10:07 am

നിര്‍ണായക നീക്കവുമായി രാജസ്ഥാനില്‍ കോണ്‍ഗ്രസ്; കെ.സി വേണുഗോപാലിനെ ജയ്പൂരിലേക്ക് അയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ് മുന്നേറ്റത്തിന്റെ പശ്ചാത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ രാജസ്ഥാനിലേക്ക് അയച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം വേണുഗോപാല്‍ ജയ്പൂരിലേക്ക് പോകുകയാണെന്നാണ് രാജസ്ഥാനില്‍ ജനറല്‍ സെക്രട്ടറി ചുമതലയുള്ള അവിനാഷ് പാണ്ഡെ പറഞ്ഞത്.

” അദ്ദേഹം 9.50ന്റെ വിമാനത്തില്‍ പോകും.” പാണ്ഡെ അറിയിച്ചു.

Also Read:വിജയമുറപ്പിച്ച് കോണ്‍ഗ്രസ്; രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ വസതിക്ക് മുന്‍പില്‍ പടക്കം പൊട്ടിച്ച് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം

ലഭ്യമാകുന്ന ഫലസൂചനകള്‍ പ്രകാരം രാജസ്ഥാനില്‍ 96 സീറ്റുകളുമായി കോണ്‍ഗ്രസ് ഏതാണ്ട് അധികാരം ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വേണുഗോപാലിനെ രാജസ്ഥാനിലേക്ക് അയക്കുന്നത്. 78 സീറ്റുകളിലാണ് ഇവിടെ ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നത്.

കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട് എന്നിവര്‍ വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ്. കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more