| Saturday, 11th January 2020, 11:47 am

ചത്തീസ്ഗഡില്‍ എല്ലാ കോര്‍പ്പറേഷനിലും മേയര്‍സ്ഥാനം കോണ്‍ഗ്രസിന്; ഒന്നുപോലും ഇല്ലാതെ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോര്‍ബ: ചത്തീസ്ഗഡിലെ മുഴുവന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും മേയര്‍ സ്ഥാനം സ്വന്തമാക്കി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ്. സംസ്ഥാനത്ത് 10 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

10 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, 38 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, 103 നഗര്‍ പഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടെ 151 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 21നാണ് നടന്നത്. 2834വാര്‍ഡുകളില്‍ 1283 വാര്‍ഡുകള്‍ സ്വന്തമാക്കിയപ്പോള്‍ ബി.ജെ.പിക്ക് 1131 വാര്‍ഡുകളാണ് ലഭിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

10 കോര്‍പ്പറേഷനുകളില്‍ കോണ്‍ഗ്രസിന് ജഗ്ദാല്‍പൂര്‍, ചിര്‍മിരി, അംബികാപൂര്‍ എന്നിവിടങ്ങളിലാണ് കേവല ഭൂരിപക്ഷം ഉണ്ടായിരുന്നത്. മറ്റ് കോര്‍പ്പറേഷനുകളില്‍ സ്വതന്ത്രരുടെ പിന്തുണയോടെയാണ് അധികാരം സ്വന്തമാക്കിയത്.

കോര്‍ബ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് മേയര്‍ സ്ഥാനം സ്വന്തമാക്കിയത് സി.പി.ഐ.എം, ബി.എസ്.പി കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ്. കോണ്‍ഗ്രസിന്റെ രാജ്കിഷോര്‍ പ്രസാദ് ആണ് ഇവിടെ ബി.ജെ.പിയെ തോല്‍പ്പിച്ച് മേയറായത്.

Latest Stories

We use cookies to give you the best possible experience. Learn more