| Sunday, 2nd May 2021, 7:43 am

വോട്ടെണ്ണല്‍ ദിനത്തില്‍ ടിവി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വോട്ടെണ്ണല്‍ ദിനത്തില്‍ ടെലിവിഷന്‍ ചാനലുകളിലെ തെരഞ്ഞെടുപ്പ് സംവാദത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായാണ് കോണ്‍ഗ്രസ് തീരുമാനം വ്യക്തമാക്കിയത്.

രാജ്യത്തെ ഗുരുതരമായ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വോട്ടെടുപ്പ് ഫലം പുറത്തുവന്ന ശേഷമുള്ള ടിവി ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ വക്താക്കള്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു.

അസം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് രണ്ടിനാണ് പ്രഖ്യാപിക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more