| Friday, 23rd January 2026, 1:28 pm

കോൺഗ്രസ് മുസ്‌ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസായി മാറിയിരിക്കുന്നു: മോദി

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: കോൺഗ്രസിനെ വളരെയധികം സൂക്ഷിക്കണമെന്നും കോൺഗ്രസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനാണ് താൻ ഇവിടെ എത്തിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ന് കോൺഗ്രസിനിന്റെ കയ്യിൽ വികസനത്തിനുള്ള ഒരു പദ്ധതിയുമില്ലെന്നും അവർ മാവോയിസ്റ്റുകളെക്കാൾ വലിയ കമ്മ്യൂണിസ്റ്റുകളായി മാറിയിരിക്കുന്നെന്നും മോദി പറഞ്ഞു.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗിനേക്കാൾ വലിയ വർഗീയവാദികളായി കോൺഗ്രസ് മാറിയിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതുകൊണ്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നുള്ളത് ഇന്ന് എം.എം.സി കോൺഗ്രസ്, മുസ്‌ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ് എന്നായി മാറിയിരിക്കുന്നതെന്ന് മോദി പറഞ്ഞു.

കേരളത്തെ അവരുടെ വർഗീയ പരീക്ഷണശാലയാക്കി മാറ്റിയിരിക്കുന്നുവെന്നും കോൺഗ്രസ് വിഘടനവാദികളെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പവിത്രമായ കേരളത്തെ കോൺഗ്രസിന്റെ മുസ്‌ലിം ലീഗ് അജണ്ടയിൽ നിന്നും മുക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോൺഗ്രസിന്റെയും എൽ.ഡി.എഫിന്റെയും കൊടിയും ചിഹ്നവും വേറെയാണ് എന്നാൽ അജണ്ട ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തെയും മോദി പരാമർശിച്ചു. വിശ്വാസത്തെ തകർക്കാൻ എൽ.ഡി.എഫിന് കിട്ടിയ അവസരമാണെന്നും അവസരങ്ങൾ എൽ.ഡി.എഫ് പാഴാക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പി അധികാരത്തിൽ വന്നാൽ ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും കുറ്റവാളികളെ കൈയിൽ അടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര വികസന പദ്ധതികളും മോദി എണ്ണിപ്പറഞ്ഞു. കേന്ദ്രത്തിൽ ചെയ്യുന്ന കാര്യങ്ങൾ കേരളത്തിലും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Congress Muslim League has turned into Maoist Congress: Modi

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more