| Tuesday, 10th March 2020, 3:22 pm

'മധ്യപ്രദേശില്‍ പ്രതിപക്ഷത്തിരിക്കാന്‍ തയ്യാര്‍'; നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ലക്ഷ്മണ്‍ സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതോടെ പ്രതിസന്ധിയിലായ കോണ്‍ഗ്രസ് അധികാരം വിട്ട് പ്രതിപക്ഷത്തിരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങിന്റെ സഹോദരനുമായ ലക്ഷ്മണ്‍ സിങ്.

സര്‍ക്കാര്‍ ഇനിയും മുന്നോട്ട് പോകുമെന്ന് തോന്നുന്നില്ല. പ്രതിപക്ഷ ബെഞ്ചില്‍ ഇരിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് ലക്ഷ്മണ്‍ സിങ് പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഭോപ്പാലില്‍ മാധ്യമ പ്രവര്‍ത്തകരോട് ലക്ഷ്മണ്‍ സിങ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സിന്ധ്യ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയത്. 18 വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതത്തിന് ശേഷം പാര്‍ട്ടി വിടുകയാണെന്നും ഒരു മാറ്റത്തിന് സമയമായെന്നും സിന്ധ്യ കത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ഒരുവര്‍ഷമായി മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ഉണ്ടായ സംഭവ വികാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസില്‍ നിന്നും പുറത്തു പോവാന്‍ തീരുമാനമെടുത്ത സിന്ധ്യയെ പിന്തുണച്ച് 20 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു.ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കും. കേന്ദ്രമന്ത്രി സ്ഥാനം നല്‍കുന്നതിന് വേണ്ടിയാണ് ബി.ജെ.പിയുടെ ഈ ആലോചന.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more