| Monday, 8th June 2020, 11:23 am

നിങ്ങളുടെ മൂന്നാം സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ വിജയം കാണിക്കില്ല; ബി.ജെ.പിയോട് ഡി.കെ ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിനെ പിന്തുണയ്ക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.

‘ഞങ്ങളുടേത് ഒരു മതേതരപാര്‍ട്ടിയാണ്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍ നിന്ന് ഒരു മൂന്നാം സ്ഥാനാര്‍ത്ഥി വിജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല.’, ഡി.കെ ശിവകുമാര്‍ പറഞ്ഞു.

ദേവഗൗഡയുമായി സോണിയ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കള്‍ സംസാരിക്കുന്നുണ്ടെന്നും ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നാല് സീറ്റുകളിലേക്കാണ് കര്‍ണാടകത്തില്‍ മത്സരം നടക്കുന്നത്. ഇതില്‍ രണ്ടു സീറ്റില്‍ ബി.ജെ.പിക്ക് വിജയം ഉറപ്പാണ്. കോണ്‍ഗ്രസിന് ഒരു സീറ്റിലും. ജനതാദളിന് വിജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് പിന്തുണ വേണം.

കോണ്‍ഗ്രസിനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ജെ.ഡി.എസിനായി ദേവഗൗഡയും മത്സരിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more