| Monday, 23rd December 2019, 11:03 am

ബി.ജെ.പി അധികാരത്തില്‍ നിന്ന് പുറത്തേക്ക്? ; കേവലഭൂരിപക്ഷം കടന്ന് മഹാസഖ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിയവേ ബി.ജെ.പി അധികാരത്തില്‍ നിന്നും പുറത്തേക്കെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. 28 സീറ്റുകളില്‍ ബി.ജെ.പി ഒതുങ്ങിയപ്പോള്‍ 43 സീറ്റുകളില്‍ മഹാസഖ്യം മുന്നിട്ടുനില്‍ക്കുകയാണ്. 41 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

ഏഴ് സീറ്റുകളില്‍ മറ്റുള്ളവരും മൂന്ന് സീറ്റുകളില്‍ എ.ജെ.എസ്.യുവും മുന്നിട്ടുനില്‍ക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാക്കി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡ് മഹാസഖ്യം തൂത്തുവാരുമെന്നും വോട്ടെണ്ണില്‍ പൂര്‍ത്തിയാകുന്നതോടെ അക്കാര്യം വ്യക്തമാകുമെന്നും തേജസ്വി യാദവ് പറഞ്ഞു. ഹേമന്ദ് സോറന് കീഴിലാണ് ഞങ്ങള്‍ മത്സരിച്ചത്. അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകും- തേജസ്വി യാദവ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്തുവന്നുകഴിഞ്ഞാല്‍ മാത്രമേ ആര്‍ക്ക് പിന്തുണ കൊടുക്കൂവെന്ന തീരുമാനം എടുക്കുള്ളൂവെന്ന് ജെ.പി.പി അധ്യക്ഷന്‍ ബബുലാല്‍ മറാന്ദി വ്യക്തമാക്കി.

കോണ്‍ഗ്രസും ബി.ജെ.പിയും പിന്തുണയ്ക്കായി സമീപിച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി.ജെ.പിയുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും തീരുമാനം ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more