| Friday, 28th September 2018, 10:22 am

ഗഡ്കരിയുടെ ഗ്രാമത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് പിടിച്ചെടുത്ത് കോണ്‍ഗ്രസ്; 17ല്‍ 16 ഇടത്തും വിജയിച്ചതായി കോണ്‍ഗ്രസ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗ്പൂര്‍: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഗ്രാമമായ മഹാരാഷ്ട്രയിലെ നാഗ്പൂരിലെ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് വിജയം. കോണ്‍ഗ്രസ് പിന്തുണച്ച പാനലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ചത്.

ഡപേവാഡ ഗ്രാമത്തിലെ സര്‍പഞ്ച് സ്ഥാനം ഉള്‍പ്പെടെ 17 സീറ്റുകളില്‍ 16 ഉം കോണ്‍ഗ്രസ് പിന്തുണച്ച സ്ഥാനാര്‍ത്ഥികള്‍ നേടിയെന്നാണ് കോണ്‍ഗ്രസ് എം.എല്‍.എ സുനില്‍ ഖേദര്‍ പറയുന്നത്.

ഗഡ്കരിയുടെ ജന്മനാടായ കമലേശ്വര്‍ ടെഹ്‌സിലിലെ ഡപേവാടയിലും ഗഡ്കരി ദത്തെടുത്ത ഉംറഡ് ടെഹ്‌സിലിലെ പാച്ഗൗണിലും കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച പാനലാണ് ജനിച്ചത്.

Also Read:നമ്പി നാരായണനുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കും; തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുമെന്ന് മുഖ്യമന്ത്രി

രാഷ്ട്രീയ പാര്‍ട്ടികള്‍ വിവിധ പാനലുകളെ പിന്തുണച്ചിട്ടുണ്ടെങ്കിലും ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പാര്‍ട്ടി ചിഹ്നത്തിലല്ല മത്സരിച്ചത്.

ഗഡ്കരി ദത്തെടുത്ത ഗ്രാമത്തില്‍ പോലും ബി.ജെ.പിക്ക് അധികാരം നിലനിര്‍ത്താന്‍ കഴിയാത്തത് കനത്ത തിരിച്ചടിയാണെന്ന് മുന്‍ മന്ത്രിയും നാഗ്പൂരിലെ കോണ്‍ഗ്രസ് ജില്ലാ നേതാവുമായ രാജേന്ദ്ര മുളക് പറഞ്ഞു.

നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസ് ദത്തെടുത്ത ഗ്രാമത്തിലും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തകര്‍ന്നടിഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more