| Saturday, 13th December 2025, 5:47 pm

കോണ്‍ഗ്രസ് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം എം.എല്‍.എ ഓഫീസില്‍ വിജയമാഘോഷിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം എം.എല്‍.എ ഓഫീസില്‍ വിജയാഘോഷം നടത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.  പാലക്കാട് നഗരസഭയിലെ മൂന്ന് വാര്‍ഡുകളിലായി വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയാഘോഷത്തിലുണ്ടായിരുന്നത്.

കുന്നത്തൂര്‍മേട് വാര്‍ഡില്‍ ജയിച്ച പ്രശോഭ് വത്സന്‍, കേനാത്ത് പറമ്പില്‍ നിന്നും ജയിച്ച മോഹന്‍ ബാബു, 41 ആം വാര്‍ഡിലെ വിജയി പി. എസ് .വിപിന്‍ എന്നിവരാണ് രാഹുലിനൊപ്പം ഉണ്ടായിരുന്നത്. വിജയികളെ കെട്ടിപിടിച്ചായിരുന്നു രാഹുല്‍ അഭിനന്ദനം അറിയിച്ചത്.

‘ഞാനും ഇവിടുത്തെ വോട്ടറാണ്’, എന്നായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ആളെ കാണാന്‍ വരാന്‍ പറ്റുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള രാഹുലിന്റെ മറുപടി.

പീഡന കേസില്‍ ഒളിവില്‍ പോയ രാഹുല്‍ 15 ദിവസത്തിനു ശേഷം ആണ് വോട്ട് ചെയ്യാനായി പാലക്കാടെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രശോഭ് വിജയിച്ച കുന്നത്തൂര്‍ മേട് വാര്‍ഡില്‍ തന്നെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും വോട്ട്. എട്ട് വോട്ടിനായിരുന്നു ജയം.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും തദ്ദേശ തെരഞ്ഞടുപ്പിലെ യു. ഡി. എഫ് മുന്നേറ്റത്തില്‍ രാഹുല്‍ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
‘ ജനം പ്രബുദ്ധരാണ്, എത്ര ബഹളം വെച്ചാലും അവര്‍ കേള്‍ക്കേണ്ടത് അവര്‍ കേള്‍ക്കുക തന്നെ ചെയ്യും എത്ര മറച്ചാലും അവര്‍ കാണേണ്ടത് കാണുക തന്നെ ചെയ്യും. ഇതായിരുന്നു രാഹുലിന്റെ പോസ്റ്റ്.

Content Highlight : Congress candidates celebrate victory at MLA office with Congress expelled Rahul Mangkootatil

We use cookies to give you the best possible experience. Learn more