| Sunday, 24th May 2020, 11:36 am

വിദ്യാര്‍ത്ഥികള്‍ രാഹുലിനെ വിളിച്ചു, രാഹുല്‍ നേരിട്ടിടപെട്ടു; മധ്യപ്രദേശില്‍നിന്നും കേരളത്തിലേക്ക് ബസുകളൊരുക്കി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ ബസുകള്‍ ഏര്‍പ്പാടാക്കി കോണ്‍ഗ്രസ്. വയനാട്ടില്‍നിന്നടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് ബസുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

ലോക്ഡൗണില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ സഹായം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയെ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട രാഹുല്‍ നേരിട്ട് കമല്‍നാഥിനെ ചുമതലപ്പെടുത്തുകയുമായിരുന്നെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

വയനാട്ടിലേക്കടക്കമുള്ള വിദ്യാര്‍ത്ഥികളുമായുള്ള ബസ് കേരളത്തിലേക്ക് പുറപ്പെട്ടെന്ന് സംസ്ഥാനത്തെ പാര്‍ട്ടി മീഡിയാ സെല്ലിന്റെ ചുമതലയുള്ള ജിതു പത്വാരി പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ ലഭിച്ചയുടന്‍തന്നെ ബസുകള്‍ ഏര്‍പ്പാടാക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഭോപാലില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മധ്യപ്രദേശിലെ ഇന്‍ഡോര്‍ അടക്കമുള്ള ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more