| Monday, 29th June 2026, 11:29 am

കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ഇറ്റാലിയന്‍മാരെ പോലെയാണ് ചിന്തിക്കുന്നത്; അവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല: നിതിന്‍ നബിന്‍

നിഷാന. വി.വി

ഹൈദരാബാദ്: കോണ്‍ഗ്രസ് പാര്‍ട്ടി എല്ലായ്‌പ്പോഴും ഇറ്റാലിയന്മാരെ പോലെയാണെന്ന് ചിന്തിക്കുന്നതെന്ന് ബി.ജെ.പി പ്രസിഡന്റ് നിതിന്‍ നബിന്‍. കോണ്‍ഗ്രസിന് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും നബീന്‍ പറഞ്ഞു. ഹൈദരാബാദില്‍ വെച്ച് നടന്ന പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

തെലങ്കാനയിലെ ബി.ആര്‍.എസ് പാര്‍ട്ടി ‘കാലേശ്വരം പദ്ധതി’യിലൂടെ പൊതുപണം കൊള്ളയടിച്ചതായും, അവരെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവു അന്തരിച്ചപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തെ അവഹേളിച്ചതായും നബിന്‍ കുറ്റപ്പെടുത്തി.

വരാനിരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കാന്‍ പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയ്ക്ക് ആവശ്യമായ ഫണ്ടുകളും വികസന പദ്ധതികളും നല്‍കുന്നുണ്ടെന്നും, സംസ്ഥാനത്ത് ഒരു ‘ഡബിള്‍ എഞ്ചിന്‍’ സര്‍ക്കാര്‍ വരുന്നതോടെ കാര്യങ്ങള്‍ സാധാരണ നിലയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെപ്പോലെ ബി.ജെ.പി ഒരിക്കലും എ.ഐ.എം.ഐ.എം പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെലങ്കാനയിലെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും ബി.ജെ.പി സ്വാധീനം വര്‍ധിപ്പിക്കുമെന്നും, സംസ്ഥാനത്ത് ഉടനീളം താമര വിരിയുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഷ്ട്രീയമെന്നത് സേവനത്തിന്റെയും ത്യാഗത്തിന്റെയും ദൗത്യമാണെന്ന് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

Content Highlight: Congress always thinks like Italians; they have no place in India: Nitin Nabin

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more