| Monday, 11th May 2020, 7:45 pm

റിലയന്‍സ് നല്‍കിയ ഭക്ഷണപാക്കറ്റുകളില്‍ ജ്യോതിരാദിത്യ സിന്ധ്യ തന്റെയും മോദിയുടേയും ഫോട്ടോ ഒട്ടിച്ചു; ആരോപണവുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ബി.ജെ.പി നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. കൊവിഡ് ദുരിതാശ്വാസമായി നല്‍കിയ ഭക്ഷണ കിറ്റ് വിതരണത്തെ ചൊല്ലിയാണ് വിമര്‍ശനം.

കൊവിഡ് ദുരിതാശ്വാസമായി റിലയന്‍സ് ഫൗണ്ടേഷനുകള്‍ നല്‍കിയ ഭക്ഷണ പാക്കറ്റുകളില്‍ നിന്ന് റിലയന്‍സിന്റെ പേര് കീറിയെടുത്ത് തന്റെയും നരേന്ദ്രമോദിയുടെയും ചിത്രം ഒട്ടിച്ച് ജ്യോതിരാദിത്യ സിന്ധ്യ വിതരണം ചെയ്തുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് വീഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടു.

‘റിലയന്‍സ് ഭക്ഷണ കിറ്റുകളുടെ മോഷണം. അശോക് നഗര്‍ ജില്ലയിലേക്ക് റിലയന്‍സ് ഫൗണ്ടേഷന്‍ നല്‍കിയ ഭക്ഷണസാധനങ്ങളും മറ്റ് സാധനങ്ങളും നല്‍കിയിരുന്നു. സിന്ധ്യ ആ പാക്കറ്റുകളില്‍ തന്റെ ചിത്രം പതിക്കുകയും കള്ള ദാനക്കാരനാവുകയും ചെയ്തു’,വീഡിയോക്കൊപ്പം കോണ്‍ഗ്രസിന്റെ ആരോപണം.

ജ്യോതിരാദിത്യ സിന്ധ്യ ഈ ആരോപണങ്ങളെ നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ സംഭവത്തെ മുന്‍നിര്‍ത്തി മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങും മകനും കോണ്‍ഗ്രസ് നേതാവുമായ ജയ്‌വര്‍ധന്‍ സിങും ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ നിരന്തര വാക്‌പോരിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more