| Thursday, 25th April 2013, 12:00 am

എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും ഒന്നിച്ചത് സാമുദായിക സംവരണം അട്ടിമറിക്കാന്‍- ദളിത് പിന്നോക്ക മുന്നണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: സാമൂഹിക നീതിയും,സാമുദായിക സംതുലിതാവസ്ഥയും ഉറപ്പുവരുത്തണമെന്നാശ്യപ്പെട്ട് ആയിരങ്ങളെ അണിനിരത്തി കേരളാ ദലിത് പിന്നോക്ക മുന്നണി സ്വാതന്ത്ര സംഗമം നടത്തി.

പുതിരിക്കണ്ടം മൈതാനിയില്‍ നടന്ന പൊതു സമ്മേളനത്തില്‍ ആയിരങ്ങള്‍ അണിച്ചേര്‍ന്നു. സംഗമം ദലിത് പിന്നോക്ക മുന്നണി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. []

എസ്.എന്‍.ഡി.പി എന്‍.എസ്.എസുമായി ചേര്‍ന്ന് സാമുദായിക സംവരണം അട്ടിമറിക്കുന്നതിന്റെ ഭാഗമായി ഒത്തുതീര്‍പ്പു ഫോര്‍മുല ഉണ്ടാക്കിയിരിക്കുകയാണെന്നും, സമ്മര്‍ദ്ദ ഗ്രൂപ്പുകളുടെ തടവറയിലാണ് സംസ്ഥാന സര്‍ക്കാറെന്നും, സാമ്പത്തിക പരിഷ്‌കരണം മുതല്‍ ദാരിദ്ര രേഖാ പട്ടികയുടെ രൂപവത്കരണം വരെയുള്ള നീക്കങ്ങള്‍ അധഃസ്ഥിത വിഭാഗങ്ങളുടെ സംവരണാകനുകൂല്യം അട്ടിമറിക്കുന്നതിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാമ്പത്തിക സംവരണം അട്ടിമറിക്കുന്നതിന് പ്രബല സമുദായങ്ങളെ സഹായിക്കുന്ന നിലപാടാണ് ഇരു മുന്നണികളും പുലര്‍ത്തുന്നതെന്ന് ദളിത് പിന്നോക്ക മുന്നണി പ്രസിഡന്റ് വി.ദിനകരന്‍ പറഞ്ഞു.

ദളിത് പിന്നോക്ക മുന്നണി ട്രഷറര്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍, ശ്രീനാരായണാ ധര്‍മ്മവേദി ചെയര്‍മാന്‍ ഗോഹുലം ഗോപാലന്‍, മുന്നണി വര്‍ക്കിംങ് പ്രസിഡന്‍് എസ് കുട്ടപ്പന്‍ ചെട്ടിയാര്‍, പാച്ചല്ലുര്‍ അശോകന്‍, ടി.ജി ഗോപാലകൃഷ്ണന്‍, ടി.ബി വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

We use cookies to give you the best possible experience. Learn more