| Friday, 17th January 2025, 9:42 am

പാലായില്‍ ഒമ്പതാം ക്ലാസുകാരന്റെ നഗ്‌ന ദൃശ്യങ്ങള്‍ സഹപാഠികള്‍ പ്രചരിപ്പിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പാലായില്‍ ഒമ്പതാം ക്ലാസുകാരന്റെ നഗ്‌ന ദൃശ്യങ്ങള്‍ സഹപാഠികള്‍ പ്രചരിപ്പിച്ചതായി പരാതി. സഹപാഠികള്‍ ബലം പ്രയോഗിച്ച് കുട്ടിയെ നഗ്‌നനാക്കിയ ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.

സഹപാഠികള്‍ക്കെതിരെ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ഇതിനുമുമ്പും ഇത്തരത്തില്‍ കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി സഹപാഠികള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

പരാതി ഗൗരവത്തോടെ കണക്കിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പാലാ സി.ഐയ്ക്കാണ് പരാതി നൽകിയിരിക്കുന്നത്.

മകനെ സഹപാഠികൾ മാനസികമായി പീഡിപ്പിക്കുകയും റാഗ് ചെയ്തുവെന്നും നഗ്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചതായും കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

Content Highlight: Complaint that the nude scenes of the 9th class student were circulated by the classmates in Pala

We use cookies to give you the best possible experience. Learn more