| Thursday, 20th August 2026, 2:49 pm

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന് പരാതി: ജാന്മണിദാസ് അറസ്റ്റിൽ

കെ.എസ് ഷാബിന

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാന്മണി ദാസ് അറസ്റ്റിൽ. ജന്തർ മന്തറിലെ സി.ജെ.പി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ജാന്മണി യുടെ പരാമർശം. സംഭവത്തിൽ മഹിളാ മോർച്ച നേതാവ് നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മാതാവിനെ കുറിച്ചും നടത്തിയ പരാമർശങ്ങളാണ് വിവാദമായി മാറിയത്. സൈബർ ഇടങ്ങളിൽ
ജാന്മണിക്കെതിരെ സംഘപരിവാർ പ്രതിഷേധം ശക്തമായിരുന്നു. സംഭവത്തിൽ ജാന്മണി സംസ്ഥാന വ്യാപകമായി ബി.ജെ.പി പരാതി നൽകിയിരുന്നു. മഹിളാ മോർച്ച നേതാവ് നവ്യ ഹരിദാസ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

തുടർന്ന്, പൊലീസിന്റെ നിർദേശപ്രകാരം സ്റ്റേഷനിൽ ഹാജരായ ജാൻമണിയുടെ അറസ്റ്റ് കോഴിക്കോട് സൈബർ പൊലീസ് രേഖപ്പെടുത്തി. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ, ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാൽ നടപടികൾക്ക് ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.

സംഭവം വിവാദമായതോടെ ജാൻമണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്. ജാന്‍മണിയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമായിരുന്നു മഹിളാ മോര്‍ച്ചയുടെ നിലപാട്.

സംഭവത്തിൽ, പ്രധാനമന്ത്രിയുടെ അമ്മയെ കുറിച്ചല്ല താൻ പറഞ്ഞതെന്നും, ഒരു ചോദ്യം ചോദിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ജാന്മണി പ്രതികരിച്ചു.

‘എന്റെ ഒരു വീഡിയോ ഭയങ്കര പ്രശ്‌നമായിപ്പോയി. സത്യം പറഞ്ഞാല്‍ അതെനിക്ക് അറിയില്ല. ദൽഹിയിലെ ഒരു കണ്ടന്റ് കണ്ട്, മീഡിയ ചോദിച്ചപ്പോള്‍ കാര്യം പറഞ്ഞു. ചിലപ്പോള്‍ ഞാന്‍ മലയാളം പറയുന്നത് ശരിയാകില്ല. രാവിലെ മുതല്‍ എനിക്ക് കുറേ ഭീഷണി കോളുകളും മെസേജുകളും വന്നപ്പോള്‍ കാര്യം മനസ്സിലായില്ല. എന്റെ കുറേ സുഹൃത്തുക്കള്‍ വിളിച്ച് അത് വലിയ പ്രശ്‌നമാണെന്ന് പറഞ്ഞു.

അപ്പോള്‍ തന്നെ എന്റെ വീഡിയോ നല്‍കിയവരോടെല്ലാം ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. കുറേ ഭീഷണി കോളുകള്‍ ലഭിച്ചു. സൗദി അറേബ്യ, അബുദാബി, ഇന്ത്യ, കേരളം തുടങ്ങി എല്ലായിടത്തുനിന്നും കോളുകള്‍ വരുന്നു. സത്യം പറഞ്ഞാല്‍ ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞത്. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല പറഞ്ഞത്. കണ്ടന്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ മോദിജിയെക്കുറിച്ചല്ല.’

Content Highlight: Complaint of insulting the Prime Minister: Janmoni Das arrested

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more