| Wednesday, 31st March 2021, 8:58 am

തപാല്‍ വോട്ടിനിടെ പെന്‍ഷന്‍ വിതരണം; വോട്ടറെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതിയുമായി യു.ഡി.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കായംകുളത്ത് എല്‍.എഡി.എഫിനായി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി. തപാല്‍ വോട്ടെടുപ്പിനിടെ പെന്‍ഷനും നല്‍കിയതാണ് പരാതിക്കിടയാക്കിയത്.

ഇതിന് പിന്നാലെ വോട്ടറെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്ന് ആരോപിച്ച് യു.ഡി.എഫ് രംഗത്തെത്തി. സംഭവത്തില്‍ കളക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും യു.ഡി.എഫ് കായംകുളം മണ്ഡലം കമ്മിറ്റി പരാതി നല്‍കുകയും ചെയ്തു.

കായംകുളത്തെ 77ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ക്കാണ് വോട്ട് ചെയ്യാനെത്തിയതിനൊപ്പം പെന്‍ഷനും വിതരണം ചെയ്തത്. വോട്ട് നടപടികള്‍ നടക്കുമ്പോള്‍ പെന്‍ഷനും നല്‍കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more