| Thursday, 6th November 2025, 12:12 pm

സ്കൂൾ പി.ടി.എ മീറ്റിങ്ങിൽ ജാതി അധിക്ഷേപം; പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പത്തനംതിട്ട സ്കൂൾ പി.ടി.എ മീറ്റിംഗിൽ ജാതി അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി.

മലയാലപുഴ ഗവൺമെന്റ് ന്യൂ എൽ.പി.സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിക്കെതിരെ അധ്യാപിക മുബീന ഷെഫീക്ക് ജാതി അധിക്ഷേപം നടത്തിയെന്നാണ് പരാതി. മകൻ കാണിക്കുന്ന തെറ്റുകൾ ജാതിയുടെ ഗുണമെന്ന് പറഞ്ഞ് അധ്യാപിക അധിക്ഷേപം നടത്തിയെന്നാണ് ആരോപണം.

പി.ടി.എ പ്രസിഡന്റും സ്കൂളിലെ താത്കാലിക ജീവനക്കാരിയുമായ വിദ്യാർത്ഥിയുടെ അമ്മയാണ് പരാതിക്കാരി.

എന്നാൽ സ്കൂളിൽ ജാതി അധിക്ഷേപം നടന്നിട്ടില്ലെന്നും സാധാരണ രീതിയിൽ സംസാരിക്കുന്ന പരാമർശമാണ് ഉണ്ടായതെന്നും അതിൽ അധ്യാപിക മാപ്പ് പറഞ്ഞിരുന്നെന്നും അധികൃതർ പറഞ്ഞു.

നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ചെയ്യുന്ന തെറ്റുകളെ ജാതിയുടെ ഗുണമാണെന്ന് പറഞ്ഞ് പരസ്യമായി അധിക്ഷേപിക്കുന്നത് തെറ്റാണെന്നും ഇതിൽ കൃത്യമായ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കുടുംബം ജില്ലാ പോലീസ് മേധാവിക്കും ഡി.ഇ.ഒയ്ക്കുമടക്കം പരാതി നൽകിയിട്ടുണ്ട്.

Content Highlight: Complaint filed with district police chief alleging caste abuse at Pathanamthitta school PTA meeting

We use cookies to give you the best possible experience. Learn more