| Thursday, 22nd October 2026, 2:01 pm

പ്രധാനമന്ത്രിയുടെ ഫോട്ടോയില്‍ ചവിട്ടി അപമാനിച്ചുവെന്ന് പരാതി;പാലക്കാട് പത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

നിഷാന. വി.വി

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ ചവിട്ടി അപമാനിച്ചുവെന്നാരോപിച്ചാണ് എം.ഇ.എസ് കല്ലടി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

എം.എസ്.എഫ്, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ചവിട്ടി നൃത്തം ചെയ്തുവെന്ന ബി.ജെ.പി നേതാവിന്റെ പരാതിയിലാണ് മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തിരിക്കുന്നത്.

മോദിയുടെ ഫോട്ടോയില്‍ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെയാണ് സംഭവം.

Content Highlight: Complaint filed alleging insult by trampling on the Prime Minister’s photograph; case registered against ten students in Palakkad.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more