| Tuesday, 1st July 2025, 6:02 pm

വയനാട് ദുരന്തബാധിതര്‍ക്ക് വീട് വെച്ച്‌ നല്‍കാമെന്ന് വാഗ്ദാനം നല്‍കി കബളിപ്പിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലടക്കം എട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വയനാട് ദുരന്തബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കബളിപ്പിച്ചുവെന്ന് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം എട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് കോലഞ്ചേരി സ്വദേശി ടി.ആര്‍. ലക്ഷ്മി പൊലീസില്‍ പരാതി നല്‍കിയത്.

വീട് നിര്‍മാണത്തിനായി പണം സമാഹരിച്ച് വീടിന്റെ പണി പകുതി വഴിയില്‍ അവസാനിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട 30 പേര്‍ക്ക് വീട് വെച്ച് നല്‍കാം എന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സ്‌പോണ്‍സെര്‍ഷിപ്പ് വഴി 2. 80 കോടി രൂപ സമാഹരിച്ചിരുന്നു. ഇതിന് പുറമെ ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും രണ്ട് ലക്ഷം രൂപയും സമാഹരിക്കണമെന്നായിരുന്നു സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശം.

ഇത് പ്രാകാരം എകദേശം 88 ലക്ഷത്തോളം രൂപ സമാഹരിച്ചെന്ന്‌ യൂത്ത് കോണ്‍ഗ്രസ് വെളിപ്പെടുത്തിയിരുന്നതായി ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്തു. എന്നിട്ടും വാഗ്ദാനം പാലിച്ചില്ലെന്നാണ് പരാതി.

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ലക്ഷ്മി പരാതി നല്‍കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് പുറമെ വൈസ് പ്രസിഡന്റുമാരായ അബിന്‍ വര്‍ക്കി, അരിത ബാബു, വൈശാഖ് എസ്. ദര്‍ശന്‍, വിഷ്ണു സുനില്‍, വി.കെ. ഷിബിന്‍, ഒ. ജെ ജനീഷ്, ടി. അനുതാജ് എന്നിവര്‍ക്കെതിരേയും പരാതിയുണ്ട്.

സാമ്പത്തിക ദുരുപയോഗത്തില്‍ അന്വേഷണം വേണമെന്നും വ്യക്തിപമായ ആവശ്യങ്ങള്‍ക്കായി ഈ പണം ഉപയോഗിച്ചെന്ന് സംശയമുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും പരാതിയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്‌

Content Highlight: Complaint filed against eight Youth Congress leaders including Rahul Mamkootathil

Latest Stories

We use cookies to give you the best possible experience. Learn more