| Sunday, 25th January 2026, 3:26 pm

സോണിയ ഗാന്ധിയെയും അടൂർ പ്രകാശിനെയും അധിക്ഷേപിച്ച ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പരാതി

ശ്രീലക്ഷ്മി എ.വി.

കോഴിക്കോട്: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെയും അധിക്ഷേപിച്ച ഡി.വൈ.എഫ്.ഐ നേതാവിനെതിരെ യൂത്ത് കോൺഗ്രസ് പരാതി.

കാരശ്ശേരി നോർത്ത് മേഖലാ സെക്രട്ടറി പുഷ്കിൻ സി.എമ്മിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് നിഷാദ് വിച്ചിയാണ് പരാതി നൽകിയത്.

ഐ.ടി ആക്ട് പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് അധിക്ഷേപ ഓഡിയോ സന്ദേശം ഗ്രൂപ്പിൽ വന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇന്ന് രാവിലെയാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്.

കാരശ്ശേരി കാരമൂല നാട്ടുകൂട്ടം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ കോൺഗ്രസ് നേതാക്കളെ പരനാറി എന്ന് വിളിച്ച് ഡി.വൈ.എഫ്.ഐ നേതാവ് അധിക്ഷേപിച്ചത്.

ശബരിമല സ്വർണക്കൊളള കേസിൽ പ്രതികളാക്കപ്പെട്ടവരുടെ വീടുകളിൽ കോൺഗ്രസ് നേതാക്കൾ പോകുന്നുവെന്നും അങ്ങനെ പോകുന്ന നേതാക്കൾക്ക് ഇതിൽ എന്തെങ്കിലും തരത്തിലുള്ള പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഓഡിയോ സന്ദേശത്തിൽ പറയുന്നു.

Content Highlight: Complaint filed against DYFI leader for insulting Sonia Gandhi and Adoor Prakash

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more