| Saturday, 21st June 2025, 5:42 pm

ഫോട്ടോ എടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമില്ല; മറ്റ് കുട്ടികളുടെ യൂണിഫോം അഴിച്ച് വാങ്ങി ശുചിമുറിയില്‍ നിര്‍ത്തിയതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഞ്ഞങ്ങാട്‌: കാസര്‍ഗോഡ് ജില്ലയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളെ യൂണിഫോം അഴിപ്പിച്ച് ശുചിമുറിയില്‍ നിര്‍ത്തിയതായി പരാതി. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടെ ഒരു  സ്‌കൂളിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ ഐ.ഡി കാര്‍ഡ് ആവശ്യത്തിനായി വിദ്യാര്‍ത്ഥികളുടെ ഫോട്ടോ എടുത്തിരുന്നു. എന്നാല്‍ ചില വിദ്യാര്‍ത്ഥികള്‍ യൂണിഫോം ഇടാതെ വന്നതോടെ യൂണിഫോം ധരിച്ച് വന്ന മൂന്ന് വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം അഴിച്ച് മറ്റുള്ളവര്‍ക്ക് നല്‍കുകയായിരുന്നു.

ഈ സമയം മൂന്ന് പെണ്‍കുട്ടികള്‍ക്കും വസ്ത്രം ഇല്ലാത്തതിനാല്‍ ഇവരെ ശുചിമുറിയില്‍ നിര്‍ത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

സംഭവം പുറത്തറിഞ്ഞതോടെ രക്ഷിതാക്കളും പ്രശ്‌ന സാധ്യത കണക്കിലെടുത്ത് ഹോസ്ദുര്‍ഗ് പൊലീസും സ്‌കൂളിലെത്തി.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. രക്ഷിതാക്കളേയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി.

എന്നാല്‍ ഫോട്ടോ എടുക്കുന്നതിനായാണ് യൂണിഫോം അഴിച്ചെടുത്തതെന്ന്‌ സ്‌കൂള്‍ അധികൃതര്‍ വിശദീകരണം നല്‍കിയതോടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Content Highlight: Complaint against school in Kasaragod for kepting students in bathroom 

We use cookies to give you the best possible experience. Learn more