| Sunday, 16th September 2018, 9:47 pm

കുഞ്ഞിനെ കൊണ്ട് കോണ്‍ഗ്രസിനെ തെറിവിളിപ്പിച്ച് ബൈക്കില്‍ യുവാവിന്റെ അപകട യാത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പിഞ്ചുകുഞ്ഞിനെ കൊണ്ട് കോണ്‍ഗ്രസിനെ തെറിവിളിപ്പിച്ച് ബൈക്കില്‍ യുവാവിന്റെ അപകട യാത്ര. കയ്യിലെ മൊബൈലില്‍ വീഡിയോ പകര്‍ത്തിയാണ് യുവാവ് കുട്ടിയുമായി ബൈക്കില്‍ യത്ര ചെയ്തത്.

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കുഞ്ഞിനെകൊണ്ട് ഏറ്റുവിളിപ്പിക്കുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

തിരുവനന്തപുരം വലിയതുറ സ്വദേശിയായ സി.പി.ഐ.എം പ്രവര്‍ത്തകന്‍ കെബിന്‍ ഫെര്‍ണാണ്ടസാണ് ഹെല്‍മെറ്റുപോലും ധരിക്കാതെ കുട്ടിയേയും കൊണ്ട് അപകടം വിളിച്ചുവരുത്തുന്ന യാത്ര നടത്തിയത്.


അതേസമയം, കുട്ടിയെകൊണ്ട് അസഭ്യപദങ്ങള്‍ വിളിപ്പിക്കുകയും അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും ചെയ്‌തെന്ന് കാണിച്ച് യൂത്തുകോണ്‍ഗ്രസ് യുവാവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം ജനറല്‍സെക്രട്ടറി ഷിജോ വര്‍ഗീസാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത്.

Latest Stories

We use cookies to give you the best possible experience. Learn more