ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ചിത്രമാണ് ദൃശ്യം. പ്രേക്ഷകരെ ഞെട്ടിച്ച ട്വിസ്റ്റുകള്‍ക്ക് പുറമെ ചിത്രത്തിലെ കുടുംബവുമായി ഇമോഷണല്‍ കണക്ഷന്‍ ഉണ്ടാക്കിയെടുക്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്. തന്റെ കുടുംബത്തിലേക്ക് ക്ഷണിക്കപ്പെടാതെ വന്നുകയറിയ അതിഥിയെ ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് പറഞ്ഞയച്ച നായകനൊപ്പമാണ് പ്രേക്ഷകര്‍ നിന്നത്.
ദൃശ്യത്തിനെ ഡാര്‍ക്ക് കോമഡി വേര്‍ഷനില്‍ അവതരിപ്പിച്ച് ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ മോഹിനിയാട്ടവും പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തങ്ങളുടെ കുടുംബം തകര്‍ക്കാന്‍ കെല്പുള്ള ഒരാളെ കുടുംബമായി ചേര്‍ന്ന് തട്ടിക്കളയുകയും അതിനെ ഒതുക്കി തീര്‍ക്കുന്നതുമായിരുന്നു മോഹിനിയാട്ടത്തിന്റെ കഥ. ഇപ്പോഴിതാ ആ ലിസ്റ്റിലേക്ക് വന്ന മറ്റൊരു ചിത്രമാണ് ബ്ലാസ്റ്റ്.
നവാഗതനായ സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ബ്ലാസ്റ്റ് അപ്രതീക്ഷിത വിജയമാണ് സ്വന്തമാക്കുന്നത്. അര്‍ജുന്‍ നായകനായെത്തിയ ചിത്രം സിനിമാപ്രേമികള്‍ക്ക് ഗംഭീര ആക്ഷന്‍ ട്രീറ്റാണ്. കരാട്ടെ മാസ്റ്ററായ രാമരാജന്‍, ഭാര്യ നീലവേണി, മകള്‍ നിലാ എന്നിവരടങ്ങിയ കുടുംബം ഒരു വലിയ ആപത്ത് നേരിടുന്നതും അതില്‍ നിന്ന് പുറത്തുവരുന്നതുമാണ് ബ്ലാസ്റ്റിന്റെ കഥ.
ലോജിക്കലായി ചിന്തിക്കാതെ രണ്ടര മണിക്കൂര്‍ ആക്ഷന്‍ ട്രീറ്റ് കാണാനാഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ബ്ലാസ്റ്റിന് ടിക്കറ്റെടുക്കാം. ഓരോ ആക്ഷന്‍ സീനും ഒന്നിനൊന്ന് മികച്ചതായ ചിത്രം കേരളത്തില്‍ വേര്‍ഡ് ഓഫ് മൗത്തിലൂടെയാണ് കുതിക്കുന്നത്. ആക്ഷന്‍ കിങ് അര്‍ജുനൊപ്പം പ്രീതി മുകുന്ദനും അഭിരാമിയും കട്ടക്ക് കട്ടയായി സ്‌കോര്‍ ചെയ്യുന്നുണ്ട്.
വേണമെങ്കില്‍ മോഹിനിയാട്ടത്തെയും ബ്ലാസ്റ്റിനെയും ദൃശ്യത്തിന്റെ വ്യത്യസ്ത വേര്‍ഷനുകളായി കണക്കാക്കാം. ക്രൈം ചെയ്ത ശേഷം അതിന ആരുമറിയാത്ത രീതിയില്‍ ഒതുക്കി തീര്‍ക്കാന്‍ ശശിധരനും കുടുംബവും കാട്ടിക്കൂട്ടുന്നത് കാണുമ്പോള്‍ പ്രേക്ഷകര്‍ തലതല്ലി ചിരിക്കും. അതേസമയം കുടുംബത്തെ ആക്രമിക്കാന്‍ വരുന്നവരെ തിരിച്ചടിക്കുകയും അതിന് കാരണക്കാരയവനെ കൊല്ലുന്നതും കാണുമ്പോള്‍ ആവേശത്തോടെ കൈയടിക്കും.
ഒരേ കഥയെ പല രീതിയില്‍ അവതരിപ്പിക്കുകയും അതെല്ലാം പ്രേക്ഷകരില്‍ കൃത്യമായി വര്‍ക്കാവുകയും ചെയ്യുന്നത് അത്ര നിസാര കാര്യമല്ല. എന്ത് പറയുന്നു എന്നതിനെക്കാള്‍ എങ്ങനെ പറയുന്നു എന്നതാണ് പ്രേക്ഷകര്‍ക്ക് പ്രധാനമെന്ന് ഈ മൂന്ന് സിനിമകളുടെയും വിജയം അടിവരയിടുന്നുണ്ട്. എത്ര ചെറിയ കുടുംബമാണെങ്കിലും അങ്ങോട്ടേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി പോകാതിരിക്കുക എന്ന സന്ദേശമാണ് ദൃശ്യവും ബ്ലാസ്റ്റും മോഹിനിയാട്ടവും നല്‍കുന്നത്.
Content Highlight: Comparison post between Drishyam Mohiniyattam and Blast movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ