മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി ഒഴിവാക്കിയ സ്‌ക്രിപ്റ്റുകളെല്ലാം സൂപ്പര്‍ഹിറ്റാകുമെന്ന് ചില വാദങ്ങള്‍ സോഷ്യല്‍ മീഡിയയിലുണ്ട്. അത് കുറച്ചൊക്കെ ശരിയുമാണ്. രാജാവിന്റെ മകന്‍ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് വരെ മമ്മൂട്ടി റിജക്ട് ചെയ്ത സിനിമകളാണ്. ഇക്കൂട്ടത്തില്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ നഷ്ടമായി പലരും കണക്കാക്കുന്ന ചിത്രമാണ് ദൃശ്യം.
ദൃശ്യത്തിന്റെ കഥ ജീത്തു ജോസഫ് ആദ്യം മമ്മൂട്ടിയോടാണ് പറഞ്ഞതെന്നും ആ സമയത്ത് ലൈനപ്പില്‍ വേറെയും ഫാമിലി സബ്ജക്ടുകളുള്ളതിനാല്‍ കാത്തിരിക്കാന്‍ ജീത്തുവിനോട് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ അതിനുള്ള സമയമില്ലാത്തതിനാല്‍ ജീത്തു ഈ കഥ ആന്റണി പെരുമ്പാവൂര്‍ വഴി മോഹന്‍ലാലിനോട് പറയുകയും ദൃശ്യം എന്ന ചിത്രം അങ്ങനെ പിറവിയെടുക്കുകയുമായിരുന്നെന്ന് പറയുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു.
ഇപ്പോഴിതാ ഈ പോസ്റ്റിന് മറുപടിയെന്നോണം പങ്കുവെച്ച മറ്റൊരു പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്. അര്‍ജുന്‍ അജു എന്ന ഐ.ഡിയാണ് പോസ്റ്റ് പങ്കുവച്ചത്. ദൃശ്യം പോലൊരു സിനിമ ഒഴിവാക്കിയതില്‍ എല്ലാ മമ്മൂട്ടി ഫാന്‍സിനും എപ്പോഴും സങ്കടമുണ്ടാകും എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. എന്നാല്‍ ദൃശ്യത്തെക്കാള്‍ പാന്‍ വേള്‍ഡ് റീച്ച് ലഭിച്ച ഭ്രമയുഗത്തെ വെച്ചാണ് പോസ്റ്റില്‍ താരതമ്യം ചെയ്യുന്നത്.
പുരസ്‌കാരങ്ങളുടെ കാര്യത്തിലായാലും റീച്ചിന്റെ കാര്യത്തിലായാലും ദൃശ്യത്തെക്കാള്‍ ഒരുപടി മുകളിലാണ് ഭ്രമയുഗമെന്ന് പറയാനാകുമെന്നും പോസ്റ്റിലുണ്ട്. സംസ്ഥാന പുരസ്‌കാരവും ഫിലിംഫെയറും പിന്നിട്ട് ഓസ്‌കര്‍ അക്കാദമിയിലെ സ്‌ക്രീനിങ് വരെ ഭ്രമയുഗത്തിന്റെ നേട്ടമായി കാണിക്കാമെന്നും അര്‍ജുന്‍ തന്റെ പോസ്റ്റില്‍ പറയുന്നു.
‘കുഞ്ഞിരാമായണത്തിന്റെ ക്ലൈമാക്‌സില്‍ ബിജു മേനോന്‍ പറയുന്നതുപോലെ തങ്കമണി പോയാലെന്താ, അതിനെക്കാള്‍ ലുക്കുള്ള മല്ലികയെ കിട്ടിയില്ലേ’ എന്ന ഭാഗമാണ് പോസ്റ്റിന്റെ ഹൈലൈറ്റ്. എന്നിരുന്നാലും ദൃശ്യം പോലൊരു സ്‌ക്രിപ്റ്റ് ഒഴിവാക്കി പ്രൈസ് ദി ലോര്‍ഡ് ചെയ്തതിനെ വിമര്‍ശിച്ചുകൊണ്ടാണ് അര്‍ജുന്റെ പോസ്റ്റ് അവസാനിക്കുന്നത്.
എന്നാല്‍ ദൃശ്യം മോഹന്‍ലാലല്ലാതെ മറ്റാര് ചെയ്താലും ഈ കാണുന്ന ലെവലില്‍ എത്തില്ലെന്നാണ് കമന്റ് ബോക്‌സില്‍ പലരും അഭിപ്രായപ്പെടുന്നത്. മോഹന്‍ലാലിന് മാത്രം ചെയ്യാന്‍ കഴിയുന്ന ചില മൈന്യൂട്ട് നമ്പറുകള്‍ ദൃശ്യത്തിലുണ്ടെന്നും അത് റീമേക്ക് ചെയ്തവരില്‍ ആര്‍ക്കും അനുകരിക്കാന്‍ സാധിച്ചില്ലെന്നും പലരും കമന്റ് പങ്കുവെച്ചു. ദൃശ്യം റിലീസ് ചെയ്ത് ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും അതിന്റെ മൂന്നാം ഭാഗം റിലീസ് ചെയ്യാറാകുന്ന സമയത്ത് ആദ്യഭാഗം വീണ്ടും ചര്‍ച്ചയാവുകയാണ്.
Content Highlight: Comparison post between Drishyam and Bramayugam viral
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ