| Thursday, 10th July 2025, 12:46 pm

പ്രണയം ആവശ്യമില്ലാത്ത ലൈംഗികബന്ധങ്ങള്‍; ഭീമന് പിന്നാലെ ധീരനും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ എല്ലാക്കാലത്തും പ്രണയവും ലൈംഗികബന്ധങ്ങളും ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ സാധാരണയായി പ്രണയമില്ലാത്ത ലൈംഗിക ബന്ധം മലയാള സിനിമയില്‍ കാണിച്ചിട്ടില്ല. ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാൽ ഫ്രണ്ട്സ് വിത്ത് ബെനഫിറ്റ്. മാറിവരുന്ന കാലഘട്ടത്തിനൊപ്പം സിനിമയുടെ കാഴ്ചപ്പാടിലും ആ മാറ്റം കാണാന്‍ സാധിക്കും.

സിനിമയില്‍ ലൈംഗികബന്ധത്തെ അല്ലെങ്കില്‍ പ്രണയമില്ലാത്ത സെക്ഷ്വല്‍ അട്രാക്ഷനെ വളരെ മനോഹരമായി കാണിക്കാന്‍ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. അഷ്റഫ് ഹംസയുടെ ഭീമന്റെ വഴി എന്ന ചിത്രത്തിലാണ് ഇത് അടുത്ത കാലത്ത് മനോഹരമായി ചിത്രീകരിച്ചത്. കുഞ്ചാക്കോ ബോബന്റെ കഥാപാത്രവും വിന്‍സി അലോഷ്യസിന്റ കഥാപാത്രവും തമ്മില്‍ സെഷ്വല്‍ അട്രാക്ഷന്‍ ഉണ്ട് പക്ഷെ, അതൊരിക്കലും പ്രണയമല്ല.

വിന്‍സിയുടെ കഥാപാത്രമായ ബ്ലെസിക്ക് ഭീമനോട് പ്രണയം തോന്നുന്നുണ്ട്. എന്നാല്‍ കുഞ്ചാക്കോ ബോബന് അത് തിരിച്ചുതോന്നാത്തത് കാരണം കൊണ്ട് അവള്‍ ഒരിക്കലും അത് പറയുന്നില്ല. പിടിച്ചുവാങ്ങിക്കാനും ശ്രമിക്കുന്നില്ല. മറിച്ച് അവള്‍ മറ്റൊരു ജീവിതത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്.

അതുപോലെ മനോഹരമായാണ് ഈയടുത്ത് തിയേറ്ററില്‍ എത്തിയ ധീരനിലും ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. പ്രണയമല്ലെന്നും മറിച്ച് സെക്ഷ്വല്‍ അട്രാക്ഷന്‍ മാത്രമാണ് ഇരുവരും തമ്മിലുള്ളതെന്ന് ആദ്യമേ അവര്‍ സംസാരിച്ചിരുന്നു. അതുകൊണ്ട് തന്നെ അനാവശ്യമായ യാതൊരു പ്രശ്‌നത്തിലേക്കും പോകാതെ ആ ബന്ധം വഷളാക്കാതെ മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

അത്രക്ക് പ്രേമമൊന്നും എനിക്ക് തന്റെ അടുത്തില്ലെന്നും മൂപ്പിന്റെ പുറത്താണ് പുറകേ നടന്നതെന്നും രാജേഷ് മാധവന്‍ അവതരിപ്പിച്ച കഥാപാത്രം അശ്വതിയോട് പറഞ്ഞിട്ടുണ്ട്.

അതിന് ഉത്തരമായി അവള്‍ പറയുന്നത് മൂപ്പിന്റെ പുറത്തായിരുന്നെങ്കില്‍ കുഴപ്പമില്ലെന്നും ലസ്റ്റ് മാത്രമാണെങ്കില്‍ ഓക്കെയായിരുന്നു എന്നാണ്. അവിടെയാണ് ബന്ധം നിലനിന്നുപോകുന്നതും.

Content Highlight: Comparison of Bheemante Vazhi and Dheeran Movies

We use cookies to give you the best possible experience. Learn more