ന്യൂദല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരാമന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പരാമര്‍ശങ്ങള്‍ രാജ്യസഭാ രേഖകളില്‍ നിന്നും നീക്കം ചെയ്തു. രാജ്യത്തെ കമ്മ്യൂണിസ്റ്റുകളെല്ലാം ഭീരുക്കളാണെന്നതായിരുന്നു നിര്‍മലാ സീതാരാമന്റെ പരാമര്‍ശം.
യു.പി.ഐ ഇടപാടുകള്‍ക്ക് വ്യാപാരികള്‍ക്ക് മേല്‍ ഈടാക്കുന്ന നികുതി ബില്ലിനെക്കുറിച്ചുളള ചര്‍ച്ചക്കിടെ ജോണ്‍ ബ്രിട്ടാസിന്റെ വിമര്‍ശനത്തില്‍ രോഷാകുലയായിട്ടായിരുന്നു ധനമന്ത്രിയുടെ വിവാദ പരാമര്‍ശം.
ഈ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ രാജ്യസഭാ നേതാവ് പി.സന്തോഷ്‌കുമാര്‍ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. പിന്നാലെയാണ് നീക്കം ചെയ്യല്‍ നടപടി.
വസ്തുതകള്‍ അറിയാതെ എല്ലാവരെയെയും ആക്രമിക്കുന്നത് കമ്മ്യൂണിസ്റ്റ് രീതിയാണെന്നും ഓരോന്നിനും മറുപടി നല്‍കുമ്പോള്‍ അത് നേരിടാനുള്ള ധൈര്യം കമ്മ്യൂണിസ്റ്റുകാര്‍ക്കില്ലെന്നും നിര്‍മലാ സിതാരാമന്‍ പറഞ്ഞിരുന്നു.
Content Highlight: Communists in the country are cowards; Nirmala Sitharaman’s anti-Communist remarks expunged from House records.