കൊല്ലം: യൂണിവേഴ്‌സിറ്റി അംഗീകൃത കോളേജ് ബാങ്ക് ജപ്തി ചെയ്തതോടെ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങിയതായി റിപ്പോർട്ട്.
കടക്കല്‍ കോട്ടപ്പുറം പി.എം.എസ്.എ (പൂക്കോട് തങ്ങള്‍ മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്) കോളേജ് ആണ് സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ജപ്തി ചെയ്തതെന്നാണ് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
മറ്റൊരു കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സംവിധാനം ഒരുക്കിയിരുന്നെന്നും എന്നാല്‍ വാടക നല്‍കാത്തതുകൊണ്ട് വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്നും പരാതിയുണ്ട്. ഇതോടെ പരീക്ഷ എഴുതാന്‍ കഴിയാതെ ആയിരിക്കുകയാണ് കുട്ടികള്‍.
കേരള സര്‍വകലാശാലയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കോളേജ് ജൂണ്‍ 26നാണ് അധ്യയനം അവസാനിപ്പിച്ചത്. സമീപത്തുള്ള മറ്റൊരു കോളേജില്‍ ഇവര്‍ക്ക് പഠനത്തിന് വേണ്ടിയുള്ള സൗകര്യം ഒരുക്കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതല്‍ അതിനും സാധിക്കാതെ വന്നിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ക്ക്.
മാനേജ്‌മെന്റിനോട് പരാതിപ്പെട്ടിട്ടും പരിഹാരം കാണുന്നില്ലെന്നാണ് കുട്ടികളുടെ പരാതി. യൂണിവേഴ്‌സിറ്റി അധികൃതര്‍, കടക്കല്‍ പൊലീസ് എന്നിവര്‍ക്ക് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: College shut down in kollam