| Tuesday, 8th September 2026, 5:13 pm

അഞ്ചാം ദിനത്തില്‍ തന്നെ വലിയ ഇടിവ്; ബോക്‌സ് ഓഫീസില്‍ വിയര്‍ത്ത് ഐ ആം ഗെയിം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് തെലുങ്കിലും തമിഴിലും ഹിന്ദിയിലും തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ തെലുങ്കില്‍ വലിയ ഫാന്‍ ബേസുണ്ടാക്കിയെടുത്ത താരം ഏകദേശം മൂന്ന് വര്‍ഷത്തെ ഇടവേളയായിരുന്നു മലയാള സിനിമയില്‍ നിന്നും എടുത്തത്. 2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഐ ആം ഗെയിം.

ആര്‍.ഡി.എക്‌സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദുല്‍ഖറിനെ നായകനാക്കി നഹാസ് സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത പുറത്തുവന്നതുമുതല്‍ വലിയ ആവേശത്തിലായിരുന്നു ആരാധകര്‍ ഒന്നടങ്കം. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രം മലയാളത്തിലെ തന്നെ ചെലവേറിയ ചിത്രം എന്ന പ്രത്യേകതയോടെയായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. നേരത്തേ ഓണത്തിന് ബെത്‌ലഹേമിനും ഐ ആം ഗെയ്മിനും ഒപ്പം ക്ലാഷായിട്ടായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരമാനിച്ചതെങ്കിലും സെപ്റ്റംബര്‍ മൂന്നിലേക്ക് റിലീസ് മാറ്റിവെക്കുകയായിരുന്നു.

I’m game/ Dulquer salmaan X page

ഇപ്പോഴിതാ റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴുള്ള ബോക്‌സ് ഓഫീസ് കണക്കുകളാണ് ചിത്രത്തിന്റേതായി സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. റിലീസ് ചെയ്ത അഞ്ചാം ദിവസത്തിലേക്കെത്തുമ്പോള്‍ ഐ ആം ഗെയ്മിന്റെ കളക്ഷനില്‍ കാര്യമായ ഇടിവ് സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബര്‍ മൂന്നിന് തിയേറ്ററുകളിലേക്കെത്തിയ ചിത്രം അതിന്റെ അഞ്ചാം ദിവസത്തില്‍ 2.20 കോടി മാത്രമാണ് നേടിയുട്ടുള്ളതെന്ന് വിശ്വസിനീയമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അഞ്ച് ദിവസങ്ങള്‍ കൊണ്ട് ആഗോളതലത്തില്‍ ചിത്രം 41 കോടി നേടിയിട്ടുണ്ടെങ്കിലും ദിനം പ്രതി ബോക്‌സ് ഓഫീസില്‍ ഐ ആം ഗെയ്മിന്റെ ഗ്രാഫ് കുത്തനെ ഇടിയുകയാണെന്ന് കാണാം. ഇത്രയും വലിയ ബജറ്റിലും സ്‌കെയിലിലും ഒരുക്കിയ ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച്ച പിന്നിടും മുമ്പ് തന്നെ തിരിച്ചടി നേരിടുന്നത് ചിത്രത്തിന്റെ പരാജയത്തിന് കാരണമായേക്കാമെന്നാണ് പലരും വിലയിരുത്തുന്നത്. അതേസമയം ദുല്‍ഖറിന് വലിയ ഹോള്‍ഡുള്ള തെലുങ്കില്‍ നിന്നും ചിത്രത്തിന് കാര്യമായി കളക്ഷന്‍ ലഭിക്കാത്തതും വലിയ തിരിച്ചടിയാണ്.

I’m game/ Dulquer salmaan X page

മലയാളത്തിന് പുറമെ ദുല്‍ഖറിന്റെ ഹോം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തെലുങ്കില്‍ നിന്നും ഐ ആം ഗെയിമിന് ഇതുവരെ ലഭിച്ചത് 3.33 കോടിയാണ്. തമിഴില്‍ നിന്നും ചിത്രത്തിന് 2.71 കോടിയും ഹിന്ദി പതിപ്പിന് 21 ലക്ഷവുമാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ മൂന്ന് മൊഴിമാറ്റ പതിപ്പിലൂടെയും ഐ ആം ഗെയ്മിന് ലഭിച്ചിരിക്കുന്നത് 6.26 കോടിയാണ്. ചിത്രം 50 കോടിയെന്ന് മാര്‍ക്ക് പിന്നിടുമെങ്കിലും വലിയ ബജറ്റിലെത്തിയ ചിത്രത്തിന്റെ വിജയത്തെ ഇത് എങ്ങനെ ബാധിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം.

Content Highlight: Collection report of Dulquer Salman’s I’m Game Movie

We use cookies to give you the best possible experience. Learn more