| Friday, 29th March 2019, 1:11 pm

ചര്‍മ്മം മൃദുലമാകാന്‍ കോഫീ സ്‌ക്രബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു കാപ്പി കുടിച്ചാല്‍ നല്ലൊരുണര്‍വ് ലഭിക്കും. ഇക്കാര്യം എല്ലാവര്‍ക്കും അറിയാം . എന്നാല്‍ കാപ്പിപൊടിയും ചര്‍മ്മവും തമ്മില്‍ എന്താണ് ബന്ധം. ചര്‍മ്മം വൃത്തിയാക്കാന്‍ നല്ലൊരു സ്‌ക്രബാണ് കാപ്പിപൊടി. വീട്ടില്‍ തന്നെ ലഭിക്കുന്ന ചേരുവകള്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്നതില്‍ ഏറ്റവും നല്ലൊരു സ്‌ക്രബ് കൂടിയാണിത്.

കോഫീ സ്‌ക്രബര്‍ ഉണ്ടാക്കുംവിധം

കാപ്പിപൊടി-മൂന്ന് ടേബിള്‍ സ്പൂണ്‍
പഞ്ചസാര- ഒരു ടേബിള്‍ സ്പൂണ്‍
ഒലീവ് ഓയില്‍ -നാല് ടേബിള്‍സ്പൂണ്‍

ഇവ നന്നായി മിക്‌സ് ചെയ്ത് മുഖത്തോ,കൈയ്യിലോ ,ശരീരത്തിന്റെ മറ്റുഭാഗങ്ങളിലോ തേച്ച് സ്‌ക്രബ് ചെയ്യാം. ഇതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ചര്‍മ്മം സുന്ദരവും മൃദുലവുമാകും.

Latest Stories

We use cookies to give you the best possible experience. Learn more